video
play-sharp-fill

ഇത് വരെ വോട്ടർ പട്ടികയിൽ പേര് ചേർത്തില്ലേ…?ഇതാ ഒരു സുവർണ്ണാവസരം,സൗജന്യമായി ഡബിൾ ഡെക്കർ ബസിൽ യാത്രയും!ലിസ്റ്റിൽ പേരും!…

ഇത് വരെ വോട്ടർ പട്ടികയിൽ പേര് ചേർത്തില്ലേ…?ഇതാ ഒരു സുവർണ്ണാവസരം,സൗജന്യമായി ഡബിൾ ഡെക്കർ ബസിൽ യാത്രയും!ലിസ്റ്റിൽ പേരും!…

Spread the love

സ്വന്തം ലേഖിക

കോട്ടയം:വോട്ടർ പട്ടികയിൽ പേരുചേർക്കാത്തവർക്ക് ഒരു സുവർണ്ണാവസരം.കോട്ടയം ജില്ലയിൽ 18 വയസ്സ് പൂർത്തിയാക്കിയ പൗരന്മാർക്കും ലിസ്റ്റിൽ പേരില്ലാത്തവർക്കും പേര് ചേർക്കാനായി കെ.​എ​സ്.​ആ​ർ.​ടി.​സി.​യു​ടെ ഡബ്​ൾ ഡ​ക്ക​ർ ബസ് പര്യടനം നടത്തുന്നു.പ്ര​ത്യേ​ക സം​ക്ഷി​പ്ത വോ​ട്ട​ർ പ​ട്ടി​ക പു​തു​ക്ക​ൽ യ​ജ്ഞ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്വീ​പ്പി​ന്റെ (സി​സ്റ്റ​മാ​റ്റി​ക് വോ​ട്ട​ർ എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ് ഇ​ല​ക്ട​റ​ൽ പാ​ർ​ട്ടി​സി​പ്പേ​ഷ​ൻ) ഭാ​ഗ​മാ​യി വോ​ട്ടെ​ടു​പ്പി​ന്റെ പ്ര​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ബോ​ധ​വ​ൽ​ക്ക​രി​ക്കു​ന്ന​തി​നും വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​രു​ചേ​ർ​ക്കു​ന്ന​തി​നു​മാ​യാ​ണ് ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ജി​ല്ല​യി​ൽ ഡബ്​ൾ ഡ​ക്ക​ർ ബ​സ് ബോ​ധ​വ​ത്ക​ര​ണ-​ര​ജി​സ്‌​ട്രേ​ഷ​ൻ യാ​ത്ര ഒ​രു​ക്കിയത്.

ഡിസംബർ 2,3 തിയ്യതികളിൽ മാത്രമായിരിക്കും ഈ അവസരം.കോട്ടയം ജില്ലാ കളക്ടർ വി.വി​ഘ്​​നേ​ശ്വ​രിയുടെ ആവശ്യപ്രകാരമാണ് തിരുവനന്തപുരത്ത് സർവിസ് നടത്തുന്ന കെഎസ്ആർടിസിയുടെ ബഡ്ജറ്റ് ടൂറിസം ഡബിൾ ഡെക്കർ ബസ് കോട്ടയത്തെത്തിയത്.കോട്ടയം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച് ഏറ്റുമാനൂർ വരെയായിരുന്നു ഇന്നത്തെ പര്യടനം.കോട്ടയം ജില്ലയിലെ മുഴുവൻ നിയോജകമണ്ഡലങ്ങളിലും സർവീസ് നടത്തിയായിരിക്കും പര്യടനം അവസാനിപ്പിക്കുക.പോകുന്ന വഴിയിൽ ജനങ്ങൾ തിങ്ങി നിൽക്കുന്ന കവലകളിൽ വോട്ടവകാശത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരണം നൽകുകയും വോട്ടർ പട്ടികയിൽ പേര് ചേർക്കാത്തവർക്ക് നിർദ്ദേശം നൽകുന്നതിനായി അന്നൗൺസ്‌മെന്റ് നടത്തുകയും ചെയ്യും.ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് ന​ൽ​കു​ന്ന സ​മ്മാ​ന​ക്കൂ​പ്പ​ണു​ക​ളി​ൽ നി​ന്ന് ന​റു​ക്കെ​ടു​പ്പി​ൽ വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക് ആ​ക​ർ​ഷ​ക സ​മ്മാ​ന​ങ്ങ​ളും ന​ൽ​കും.ഇന്ന് രാ​വി​ലെ ഒ​മ്പ​തി​ന് ച​ങ്ങ​നാ​ശ്ശേ​രി കെ.​എ​സ്.​ആ​ർ.​ടി.​സി. ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം ക​ല​ക്ട​ർ വി. ​വി​ഘ്​​നേ​ശ്വ​രി ഫ്ലാ​ഗ് ഓ​ഫ് ചെയ്ത യാ​ത്ര ഉച്ചക്ക്​ 12 മു​ത​ൽ കോ​ട്ട​യ​ത്ത് പ​ര്യ​ട​നം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group