play-sharp-fill
അത്യുഗ്രൻ ടൂർ പാക്കേജുമായി കെഎസ്ആർടിസി ;  പത്തനംതിട്ടയിൽ നിന്ന് ഗവി, വണ്ടിപ്പെരിയാർ, പരുന്തുംപാറ വഴി വാഗമണ്ണിലേക്ക് 700 രൂപയുടെ അടിപൊളിയൊരു യാത്ര; സർവീസ് അടുത്തയാഴ്‌ച മുതൽ

അത്യുഗ്രൻ ടൂർ പാക്കേജുമായി കെഎസ്ആർടിസി ; പത്തനംതിട്ടയിൽ നിന്ന് ഗവി, വണ്ടിപ്പെരിയാർ, പരുന്തുംപാറ വഴി വാഗമണ്ണിലേക്ക് 700 രൂപയുടെ അടിപൊളിയൊരു യാത്ര; സർവീസ് അടുത്തയാഴ്‌ച മുതൽ

സ്വന്തം ലേഖകൻ
പത്തനംതിട്ട: അത്യുഗ്രൻ ടൂർ പാക്കേജുമായി കെഎസ്ആർടിസി. പത്തനംതിട്ടയിൽ നിന്ന് ഗവി, വണ്ടിപ്പെരിയാർ, പരുന്തുംപാറ വഴി വാഗമണ്ണിലേക്ക് 700 രൂപയുടെ അടിപൊളിയൊരു യാത്ര. അടുത്തയാഴ്‌ച മുതൽ സർവീസ് ആരംഭിക്കും.

36 സീറ്റുള്ള ഓർഡിനറി ബസിലാകും യാത്ര. രാവിലെ ആറിന് പുറപ്പെടുന്ന ബസ് രാത്രിയോടെ പത്തനംതിട്ടയിൽ തിരിച്ചെത്തും.

യാത്രയ്‌ക്ക് 700 രൂപയാണ് ഒരാളിൽ നിന്ന് ഈടാക്കുന്നത്. വനമേഖലിയിലൂടെ യാത്ര ചെയ്യേണ്ടി വരുമ്പോൾ വനംവകുപ്പിന് അടയ്‌ക്കേണ്ട 100 രൂപയുടെ പാസ് അടക്കമാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യാത്രക്കാർ ആവശ്യപ്പെടുന്ന പോയിന്റിൽ ബസ് നിർത്തി കാഴ്‌ചകൾ കാണാനും അവസരം നൽകും.

വാഗമണ്ണിൽ നിന്ന് മുണ്ടക്കയം വഴിയാകും മടക്കയാത്ര. അതേസമയം ദൂരസ്‌ഥലങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പത്തനംതിട്ടയിൽ തങ്ങി പുലർച്ചെ യാത്ര തുടങ്ങുന്നതിന് കെഎസ്ആർടിസി ടെർമിനലിൽ തന്നെ താമസമൊരുക്കുന്നതും കെഎസ്ആർടിസിയുടെ ആലോചനയിലുണ്ട്.