കോളജിന് മുൻവശത്തെ സ്റ്റോപ്പിൽ ഇറക്കാൻ ആവശ്യപ്പെട്ട് വിദ്യാർത്ഥി; വിസമ്മതിച്ച കെ.എസ്.ആർ.ടി.സി കണ്ടക്ടർ ടിക്കറ്റ് മെഷീൻ ഉപയോഗിച്ച് വിദ്യാർഥിയെ മർദിച്ചെന്ന് പരാതി
സ്വന്തം ലേഖകൻ
പൊൻകുന്നം: കാഞ്ഞിരപ്പള്ളി എസ്.ഡി കോളജ് വിദ്യാർഥി രാമാനുജനെ കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടർ ടിക്കറ്റ് മെഷീൻ ഉപയോഗിച്ച് മർദിച്ചതായി പരാതി.
സംഭവത്തിൽ നടപടിയാവശ്യപ്പെട്ട് രാമാനുജൻറെ പിതാവ് പൊൻകുന്നം മാനമ്പള്ളിൽ അനിൽകുമാർ പരാതി നൽകി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാഞ്ഞിരപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫിസർ, കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗം എന്നിവർക്കാണ് പരാതി നൽകിയത്. കോളജിന് മുൻവശം സ്റ്റോപ്പിൽ ഇറക്കാൻ ആവശ്യപ്പെട്ടെങ്കിലും എരുമേലി ഡിപ്പോയിലെ ആർ.എൻ.സി 870-ാം നമ്പർ ബസിലെ കണ്ടക്ടർ വിസമ്മതിച്ചു.
ഫുൾ ടിക്കറ്റെടുത്താണ് മകൻ യാത്ര ചെയ്തത്. ബസ് നിർത്താതെ വന്നപ്പോൾ വിദ്യാർഥി ബെല്ലടിച്ചെന്നു പറഞ്ഞ് മർദിക്കുകയായിരുന്നുവെന്നാണ് പരാതി.
ടിക്കറ്റ് മെഷീൻ ഉപയോഗിച്ച് തലക്കടിക്കുകയും കരണത്തടിക്കുകയും ചെയ്തു. പരിക്കേറ്റ രാമാനുജൻ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സതേടി.