ടിക്കറ്റ് എടുക്കാൻ കീറിയ നോട്ട് നൽകി; കെഎസ്‌ആർടിസി ബസില്‍ യാത്രക്കാരന് ജീവനക്കാരുടെയും സഹയാത്രികരുടെയും മർദ്ദനം

Spread the love

കൂത്താട്ടുകുളം: കെഎസ്‌ആർടിസി ബസില്‍ യാത്രക്കാരന് ജീവനക്കാരുടെയും യാത്രക്കാരുടെയും മർദ്ദനം. തൃശൂർ ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസിലാണ് സംഭവം.

video
play-sharp-fill

കോട്ടയത്തേക്ക് പോയ ബസ് ഇന്നലെ രാവിലെ 11ഓടെ കൂത്താട്ടുകുളത്ത് എത്തിയപ്പോള്‍ നിർത്തി യാത്രക്കാരനെ ഡ്രൈവറും കണ്ടക്ടറും മർദിച്ചതായാണ് പരാതി. ടിക്കറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് കാരണമെന്നാണ് കണ്ടക്ടറുടെ വിശദീകരണം. മൂവാറ്റുപുഴയില്‍ നിന്ന് കോട്ടയത്തേക്ക് യാത്ര ചെയ്തിരുന്ന ആളാണ് ടിക്കറ്റിനായി കീറിയ 100 രൂപ നോട്ട് നല്‍കിയതെന്നും, അത് മാറ്റാൻ ആവശ്യപ്പെട്ടിട്ടും യാത്രക്കാരൻ തയ്യാറായില്ലെന്നും പറയുന്നു.ബസില്‍ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടിട്ടും യാത്രക്കാരൻ തയ്യാറാകാത്തതോടെ ബസ് നിർത്തിയശേഷം മർദിച്ചതായാണ് പരാതി.

യാത്രക്കാരന്റെ മുഖത്ത് ഡ്രൈവർ പലതവണ അടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മറ്റ് യാത്രക്കാരും മർദനത്തില്‍ പങ്കെടുത്തതായി ദൃശ്യങ്ങളില്‍ കാണപ്പെടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, മൂവാറ്റുപുഴയില്‍ നിന്ന് കയറുന്ന യാത്രക്കാരന് ആദ്യ ഫെയർ സ്റ്റേജായ ആറൂർ ടോപ്പിന് മുൻപ് ടിക്കറ്റ് നല്‍കണമെന്നാണ് ചട്ടം. എന്നാല്‍ കൂത്താട്ടുകുളം എത്താറായപ്പോഴാണ് കണ്ടക്ടർ ടിക്കറ്റ് നല്‍കാൻ എത്തിയതെന്നുമാണ് പറയപ്പെടുന്നത്.