കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിൽ കടത്താൻ ശ്രമിച്ച ഏഴ് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

Spread the love

 

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിൽ വൻ കഞ്ചാവ് വേട്ട. കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിൽ കടത്താൻ ശ്രമിച്ച ഏഴ് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. വള്ളക്കടവ് സ്വദേശികളായ അനസ്, സുകുമാരൻ എന്നിവരെ കസ്റ്റഡിയിലെടുത്തു.

 

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ആറ്റിങ്ങൽ ബസ്റ്റാൻഡിൽ വെച്ചാണ് എക്സൈസും എൻഫോഴ്സ്മെന്റും സംയുക്തമായാണ് കഞ്ചാവ് സംഘത്തെ കസ്റ്റഡിയിലെടുത്തത്.

 

ആന്ധ്രയിൽ നിന്ന് കടത്തിക്കൊണ്ടു വന്നതാണെന്നാണ് വിവരം. എറണാകുളത്ത് വച്ചാണ് കഞ്ചാവുമായി ഈ സംഘം സ്വിഫ്റ്റ് ബസിൽ കയറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group