
ആലപ്പുഴ: ചേർത്തലയില്‍ കെഎസ്‌ആർടിസി സ്വിഫ്‌ട് ബസ് ദേശീയപാതയുടെ അടിപാതയിലേയ്ക്ക് ഇടിച്ചുകയറി 28 പേർക്ക് പരിക്കേറ്റു.
ഇവരില്‍ ഒൻപത് പേരുടെ നില ഗുരുതരമാണ്. കോയമ്പത്തൂരില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്.
ചേർത്തല പൊലീസ് സ്റ്റേഷൻ പരിസരത്തായി ദേശീയപാതയുടെ ഭാഗമായ അടിപ്പാത നിർമിക്കാൻ സ്ഥാപിച്ച കമ്പികളിലേയ്ക്ക് ബസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിക്കേറ്റവരെ ചേർത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.



