ചെങ്ങന്നൂരിൽ കെഎസ്ആര്‍ടിസി സ്വിഫ്റ്റും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർ മരിച്ചു

Spread the love

സ്വന്തം ലേഖകൻ

ചെങ്ങന്നൂർ: മുളക്കുഴയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം.

ചേര്‍ത്തല സ്വദേശികളായ ഷിനോയ്, വിഷ്ണു എന്നിവരാണ് മരിച്ചത്. ചേര്‍ത്തലയില്‍ നിന്നെത്തിയ കാറും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി കെ സ്വിഫ്റ്റും കൂട്ടിയിടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രി 11.30ഓടെയാണ് അപകടം. മുളക്കുഴ വില്ലേജ് ഓഫീസിന് സമീപം കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും ഇയോണ്‍ കാറുമാണ് കൂട്ടിയിടിച്ചത്.

കാറിനുള്ളില്‍ കുടുങ്ങിയ യാത്രക്കാരെ നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്ന് പുറത്ത് എത്തിക്കുകയായിരുന്നു.

കാര്‍ അമിത വേഗതയിലായിരുന്നെന്നാണ് പൊലീസ് അനുമാനം. അപകടത്തിന് കാരണം ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാമെന്നും പൊലീസ് പറയുന്നു. ഇരുവരുടേയും മൃതദേഹങ്ങള്‍ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍.