ഓണാഘോഷത്തിനിടെ സ്‌റ്റേഷൻ മാസ്‌റ്റർക്ക് മർദനമേറ്റ സംഭവം ; ചങ്ങനാശ്ശേരി കെഎസ്‌ആർടിസി ഡിപ്പോയിലെ മൂന്ന് പേരെക്കൂടി സസ്പെൻഡ് ചെയ്തു

Spread the love

ചങ്ങനാശേരി : കെഎസ്‌ആർടിസി ഡിപ്പോയിലെ ഓണാഘോഷത്തിനിടെ സ്‌റ്റേഷൻ മാസ്‌റ്റർക്ക് മർദനമേറ്റ സംഭവത്തിൽ ഡിപ്പോയിലെ 3 വർക്ക്ഷോപ് ജീവനക്കാർക്കുകൂടി സസ്പെൻഷൻ. കഴിഞ്ഞയാഴ്‌ച താൽക്കാലിക ഡ്രൈവറെ സസ്പെൻഡ് ചെയ്തിരുന്നു.

video
play-sharp-fill

ഓഗസ്റ്റ് 2ന് നടന്ന ഓണാഘോഷത്തിനിടയിലാണ് സ്‌റ്റേഷൻ മാസ്റ്റർ വിജെ വിജുവിന് മർദ്ദനമേറ്റത്. അനുവദിച്ച സമയം കഴിഞ്ഞും ജീവനക്കാരിൽ ചിലർ ഓണാഘോഷം നടത്തുകയും മൈക്കിലൂടെ പാട്ടു തുടരുകയും ചെയ്തു. മദ്യലഹരി യിൽ ആഘോഷവും അതിരുകടന്നു. ആ സമയത്ത് സ്റ്റേഷൻ മാസ്റ്റർ മൈക്ക് ഓഫ് ചെയ്യാൻ പറഞ്ഞതിനെ തുടർന്നാണു സംഘർഷമുണ്ടായത്.