യാത്രാപാസ് ആവശ്യപ്പെട്ടപ്പോൾ കണ്ടക്ടറെ വിരട്ടിയ സൂപ്രണ്ടിന് ഇനി വീട്ടിൽ വിശ്രമിക്കാം ; കെ.എസ്.ആർ.ടി.സി സീനിയർ സൂപ്രണ്ട് മഹേശ്വരിയമ്മയ്ക്ക് സസ്പെൻഷൻ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സ്ഥിര ജീവനക്കാർക്കുള്ളള സൗജന്യ യാത്രാപാസ് പരിശോധനക്ക് ഹാജരാക്കാൻ ആവശ്യപ്പെട്ടപ്പോൾ കണ്ടക്ടറെ വിരട്ടിയ സൂപ്രണ്ടിന് ഇനി വീട്ടിൽ വിശ്രമിക്കാം. കെ.എസ്.ആർ.ടി.സി നെയ്യാറ്റാൻകര ഡിപ്പോയിലെ സീനിയർ സൂപ്രണ്ട് മഹേശ്വരിയമ്മയെയാണ് കുറ്റക്കാരിയെന്ന് കണ്ടെത്തി സസ്പെന്റ് ചെയ്തത്. വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിജിലൻസ് ഡയറക്ടർ കെ.ബി. രവിയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. യാത്രാപാസുകൾ കണ്ടക്ടറെ കാണിച്ച് ബോദ്ധ്യപ്പെടുത്തണമെന്ന വിജിലൻസ് ഓഫീസറുടെ ഉത്തരവ് സൂപ്രണ്ട് ലംഘിച്ചതായും
സൂപ്രണ്ടിന്റെ പെരുമാറ്റം കണ്ടക്ടറുടെ ഡ്യൂട്ടി തടസപ്പെടുത്തുന്നതിന് തുല്യമാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കണ്ടക്ടർ മൊബൈലിൽ ചിത്രീകരിച്ച രംഗങ്ങളാണ് തെളിവായി മാറിയത്. പാസ് പരിശോധനക്ക് ആവശ്യപ്പെട്ട കണ്ടക്ടറോട് മഹേശ്വരിയമ്മ മോശമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group