
ഒരു ദിവസത്തെ പണിമുടക്കിന് മൂന്ന് ദിവസത്തെ ഡയസ്നോണ്‍; കെഎസ്‌ആര്‍ടിസി നടപടി ഹൈക്കോടതി അംഗീകരിച്ചു
സ്വന്തം ലേഖിക
തിരുവനന്തപുരം: 2023 മെയ് മാസം എട്ടാം തീയതി കെഎസ്‌ആര്‍ടിസിയിലെ ബി.എം.എസ് യൂണിയൻ ആഹ്വാനം ചെയ്ത ഒരു ദിവസത്തെ പണിമുടക്കിനെ തുടര്‍ന്ന് കെഎസ്‌ആര്‍ടിസി മാനേജ്മെന്റ് പ്രഖ്യാപിച്ച മൂന്ന് ദിവസത്തെ ഡയസ്നോണ്‍ ഹൈക്കോടതി അംഗീകരിച്ചു.
കെഎസ്‌ആര്‍ടിസി കോടതിക്ക് നല്‍കിയ വിശദമായ മറുപടിയെ തുടര്‍ന്നാണ് കെഎസ്‌ആര്‍ടിസിയുടെ വാദം കോടതി അംഗീകരിച്ചത്. എട്ടാം തീയതി സമരത്തില്‍ പങ്കെടുത്ത ജീവനക്കാരില്‍ നിന്നും ആ ദിവസത്തെ ശമ്പളം മാത്രമേ പിടിക്കാൻ കഴിയുള്ളൂ എന്ന് ചൂണ്ടി കാട്ടിയായിരുന്നു ജീവനക്കാര്‍ കോടതിയെ സമീപിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ കെഎസ്‌ആര്‍ടിസിയില്‍ വലിയൊരു ശതമാനം ഡ്യൂട്ടികളും ഒരു ദിവസത്തില്‍ കൂടുതല്‍ വ്യാപിച്ചു കിടക്കുന്നവയാണ്. മിക്ക ഡ്യൂട്ടികളും ആരംഭിച്ചാല്‍ അടുത്തദിവസം കൂടി കടന്നുപോകുന്ന തരത്തിലാണ് ഉള്ളത്. ഈ സാഹചര്യത്തില്‍ പണിമുടക്ക് നടത്തുന്ന ദിവസമല്ലാതെ മറ്റ് രണ്ട് ദിവസത്തെ സര്‍വീസുകളെക്കൂടി ബാധിക്കും എന്ന കെഎസ്‌ആര്‍ടിസിയുടെ വാദം കോടതി അംഗീകരിച്ചത്.
പണിമുടക്കിന്റെ തലേദിവസമായ മേയ് ഏഴാം തീയതി രാത്രി സര്‍വീസ് ആരംഭിച്ച് എട്ടാം തീയതി അവസാനിക്കുകയും, എട്ടാം തീയതി രാത്രി സര്‍വ്വീസ് ആരംഭിച്ച് ഒൻപതാം തീയതി സര്‍വ്വീസ് അവസാനിക്കുകയും ചെയ്യുന്ന ദീര്‍ഘ ദൂര സര്‍വ്വീസുകളെ കെ എസ് ആര്‍ ടി സി യുടെ ഈ നടപടി കാരണം മുടക്കം ഉണ്ടായില്ലെന്നും കോടതിയെ അറിയിച്ചു.