
ശമ്പള പരിഷ്ക്കരണം ആവശ്യപ്പെട്ട് ജീവനക്കാർ പണിമുടക്കിയ ആദ്യദിവസമായ ഇന്നലെ മാത്രം കെഎസ്ആർടിസിയ്ക്ക് നഷ്ടം ഒന്നരക്കോടി രൂപ; ഇന്ധനത്തിനായി ഒരു ദിവസം വേണ്ടിവരുന്നത് 2.8 കോടി; ഡയസ്നോൺ നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചാൽ ജീവനക്കാർ വീണ്ടും ദുരിതത്തിലേക്ക്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ശമ്പള പരിഷ്ക്കരണം ആവശ്യപ്പെട്ട് ജീവനക്കാർ പണിമുടക്കിയ ആദ്യദിവസമായ ഇന്നലെ (വെള്ളി) മാത്രം കെഎസ്ആർടിസിക്കുണ്ടായ ഏകദേശ വരുമാന നഷ്ടം ഒന്നരക്കോടി രൂപ.
3,307 സർവീസുകളിലായി 10.27 ലക്ഷം കിലോമീറ്ററാണ് അന്ന് ഓപ്പറേറ്റ് ചെയ്തത്.
4,42,63,043 രൂപയാണ് നാലാം തീയതിയിലെ വരുമാനം. ഇന്ധനത്തിനായി ഒരു ദിവസം വേണ്ടിവരുന്നത് 2.8 കോടിയാണ്. ഇന്ധനചെലവ് കഴിച്ചുള്ള തുകയാണ് ഒരു ദിവസത്തെ വരുമാന നഷ്ടമായ ഒന്നരക്കോടി. ഒരു ദിവസത്തെ ശമ്പളം നൽകാൻ കെഎസ്ആർടിസിക്കു വേണ്ടത് 2.8 കോടി രൂപയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണിമുടക്കിയ തൊഴിലാളികൾക്കു സർക്കാർ തീരുമാനത്തിനു വിധേയമായി ഡയസ്നോൺ ബാധകമാകുമെന്നാണ് എംഡിയുടെ സർക്കുലർ. ഡയസ്നോൺ നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചാൽ ശമ്പളം നഷ്ടമാകും.
ഇന്നലെ എല്ലാ യൂണിയനുകളും പണിമുടക്കി. ഇന്ന് സിപിഐ, കോൺഗ്രസ് യൂണിയനുകളാണ് പണിമുടക്കുന്നത്. ഇന്നലെ ഒരു ബസും സർവീസ് നടത്താൻ കഴിഞ്ഞിരുന്നില്ല. ഇന്ന് പരമാവധി സർവീസുകൾ ഓപ്പറേറ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് കെഎസ്ആർടിസി.
ഇന്നത്തെ ഷെഡ്യൂളുകളുടെ എണ്ണം രാത്രിയേ അറിയാന്‍ കഴിയൂ. ഏകദേശം ഒരു കോടി രൂപയുടെ വരുമാന നഷ്ടമാണ് ഇന്ന് സ്ഥാപനം കണക്കാക്കുന്നത്.