play-sharp-fill
ന്യായീകരണമൊന്നും വേണ്ട..! ‘മര്യാദയ്ക്കു വണ്ടിയോടിച്ച്‌ കാശുണ്ടാക്കണം’; ടാര്‍ഗറ്റ് തികയ്ക്കാൻ കെ.എസ്.ആർ.ടി.സി ജീവനക്കാര്‍ക്കുമേല്‍ കടുത്ത സമ്മർദവും ഭീഷണിയും; വൈറലായി  പത്തനംതിട്ട ഡി.ടി.ഒയുടെ ശബ്ദസന്ദേശം

ന്യായീകരണമൊന്നും വേണ്ട..! ‘മര്യാദയ്ക്കു വണ്ടിയോടിച്ച്‌ കാശുണ്ടാക്കണം’; ടാര്‍ഗറ്റ് തികയ്ക്കാൻ കെ.എസ്.ആർ.ടി.സി ജീവനക്കാര്‍ക്കുമേല്‍ കടുത്ത സമ്മർദവും ഭീഷണിയും; വൈറലായി പത്തനംതിട്ട ഡി.ടി.ഒയുടെ ശബ്ദസന്ദേശം

കൊല്ലം: കെ.എസ്.ആർ.ടി.സി.ഡിപ്പോകളില്‍ നിശ്ചിത വരുമാനം ഉറപ്പാക്കാൻ ജീവനക്കാർക്കുമേല്‍ കടുത്ത സമ്മർദവും ഭീഷണിയും.

ടാർഗറ്റ് തികയ്ക്കാത്ത ഡിപ്പോ അധികൃതർക്കാണ് ഉന്നതാധികൃതരുടെ ഭീഷണി.

‘മര്യാദയ്ക്കു വണ്ടിയോടിച്ച്‌ കാശുണ്ടാക്കണമെന്ന്’ റാന്നി ഡിപ്പോ അധികൃതർക്ക് പത്തനംതിട്ട ഡി.ടി.ഒ. അയച്ച ശബ്ദസന്ദേശം ജീവനക്കാരുടെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റാന്നി ഡിപ്പോയില്‍ മൂന്നുലക്ഷം രൂപവരെ കളക്ഷനുണ്ടായിരുന്നത് ഒന്നരലക്ഷമായി കുറഞ്ഞതിനെ തുടർന്നാണ് ഡി.ടി.ഒ.യുടെ ശബ്ദസന്ദേശം അധികൃതർക്ക് എത്തിയത്.

‘ജീവനക്കാർ വണ്ടിയുമെടുത്ത് ഡീസല്‍ കത്തിക്കാനല്ല ഇറങ്ങേണ്ടത്. മര്യാദയ്ക്ക് ആളെ വിളിച്ചുകയറ്റി വരുമാനമുണ്ടാക്കണം. 12,000 രൂപ വരുമാനവുമായി എത്താൻ നിങ്ങള്‍ക്ക് നാണമില്ലേയെന്നും ന്യായീകരണമൊന്നും വേണ്ടെ’ന്നുമാണ് സന്ദേശത്തിലുള്ളത്.

ബസുകള്‍ക്ക് നിശ്ചിത വരുമാനം ഉറപ്പാക്കിയില്ലെങ്കില്‍ യൂണിറ്റ് അധികൃതർക്ക് അവധി അനുവദിക്കില്ലെന്നു മാത്രമല്ല, കുറവുള്ള വരുമാനം ശമ്ബളത്തില്‍നിന്നു പിടിക്കുമെന്ന ഭീഷണിയും നിലവിലുണ്ട്. ശമ്പളംതന്നെ കൃത്യമായി ലഭിക്കാത്ത ജീവനക്കാർക്ക് ഇത് കടുത്ത സമ്മർദമുണ്ടാക്കുന്നുണ്ട്.