സമൂഹ മാധ്യമങ്ങളില്‍ കമന്റുകളിലൂടെ മുഖ്യമന്ത്രിക്കെതിരെ അപവാദ പ്രചാരണം നടത്തി; കെഎസ്‌ആര്‍ടിസി ജീവനക്കാരന് സസ്പെൻഷൻ

Spread the love

മലപ്പുറം: സമൂഹ മാധ്യമങ്ങളില്‍ കമന്റുകളിലൂടെ മുഖ്യമന്ത്രിക്കെതിരെ അപവാദ പ്രചാരണം നടത്തിയ സംഭവത്തില്‍ കെഎസ്‌ആർടിസി ജീവനക്കാരന് സസ്പെൻഷൻ.

video
play-sharp-fill

എടപ്പാള്‍ കണ്ടനകം കെഎസ്‌ആർടിസി റീജ്യണല്‍ വർക്ക് ഷോപ്പിലെ സ്റ്റോർ ഇഷ്യുവർ എം. സന്തോഷ്‌ കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്.

സമൂഹമാധ്യമങ്ങളില്‍ കമന്റുകളിലൂടെ സന്തോഷ്‌ കുമാർ അപവാദപ്രചരണം നടത്തിയെന്നും കോർപറേഷന്റെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തിയെന്നുമാണ് റിപ്പോർട്ട്. കെഎസ്‌ആർടിസി വിജിലൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ എ. ഷാജിയാണ് സസ്പെൻഷൻ‌ ഉത്തരവ് ഇറക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയേയും അവഹേളിക്കുന്ന രീതിയില്‍ പോസ്റ്റുകള്‍ക്ക് താഴെ കമന്റ് ചെയ്യുന്നത് ഗുരുതര ചട്ടലംഘനവും പെരുമാറ്റദൂഷ്യവുമാണെന്നും ഉത്തരവില്‍ പറയുന്നു. ഇരുവരേയും അപകീർത്തിപ്പെടുത്തുന്ന സന്ദേശം പ്രചരിപ്പിച്ചെന്ന പരാതിയില്‍ നടത്തിയ അന്വേഷണ ശേഷം ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.