ഡ്യൂട്ടി സമയത്തു കിടന്നുറങ്ങി; മൂന്നാര്‍ ഡിപ്പോയിലെ സ്റ്റേഷന്‍ മാസ്റ്ററടക്കം രണ്ട് കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

Spread the love

മൂന്നാര്‍: ഡ്യൂട്ടി സമയത്തു കിടന്നുറങ്ങിയ രണ്ട് കെഎസ്‌ആര്‍ടിസി ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു.

video
play-sharp-fill

മൂന്നാര്‍ ഡിപ്പോയിലെ സ്റ്റേഷന്‍ മാസ്റ്റര്‍ വി.വി.മനോജ്, ബജറ്റ് ടൂറിസം സെന്ററിലെ ജീവനക്കാരന്‍ കെ.എന്‍.മനോജ് എന്നിവരെയാണ് കെഎസ്‌ആര്‍ടിസി എംഡി സസ്‌പെന്‍ഡ് ചെയ്തത്.

കഴിഞ്ഞ ഞായറാഴ്ച രാത്രിയാണു തിരുവനന്തപുരത്തു നിന്നെത്തിയ മൂന്നംഗ വിജിലന്‍സ് സംഘം ഡിപ്പോയില്‍ പരിശോധന നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രിയില്‍ സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്കു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുക, ഫോണ്‍ വിളിക്കുന്നവര്‍ക്കു മറുപടി നല്‍കുക തുടങ്ങിയ ജോലി ചെയ്യേണ്ട സ്റ്റേഷന്‍ മാസ്റ്ററാണു കിടന്നുറങ്ങുന്നതായി കണ്ടെത്തിയത്.

അന്നു നടത്തിയ മറ്റൊരു പരിശോധനയില്‍ രാത്രി മൂന്നാറില്‍ നിന്നു തിരുവനന്തപുരത്തേക്കു പോയ ബസില്‍ 8 യാത്രക്കാരില്‍ നിന്നു ടിക്കറ്റ് നല്‍കാതെ കണ്ടക്ടര്‍ പണം വാങ്ങിയെന്നും കണ്ടെത്തിയിരുന്നു. ഇയാള്‍ക്കെതിരെയുള്ള നടപടി ഉടനുണ്ടാകും.