വാക്ക് പാലിക്കാൻ അവധി ദിനത്തില്‍ മന്ത്രിയുടെ പ്രത്യേക നി‍ര്‍ദ്ദേശം! ഒന്നാം തീയതി തന്നെ ശമ്പളം; കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ മെയ് ദിനത്തില്‍ ഹാപ്പി

Spread the love

തിരുവനന്തപുരം: ലോക തൊഴിലാളി ദിനത്തില്‍ കെ എസ് ആർ ടി സി ജീവനക്കാര്‍ക്ക് അവധി ദിവസമായിട്ടും ഒന്നാം തിയതി തന്നെ ശമ്പളം കൊടുക്കാനായതിന്‍റെ സന്തോഷം പങ്കുവച്ച്‌ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ.

video
play-sharp-fill

ഒന്നാം തീയതി ശമ്പളം നല്‍കുമെന്ന വാക്ക് പാലിക്കാന്‍ അവധി ദിനത്തിന്‍റെ തലേദിവസം തന്നെ ശമ്പളത്തുക ബാങ്കിലേക്ക് നിക്ഷേപിക്കാന്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നും ഈ നിർദ്ദേശ പ്രകാരമാണ് മെയ് ദിനത്തില്‍ കെ എസ് ആ‌ർ ടി സി ജീവനക്കാർക്ക് ശമ്പളം നല്‍കാനായതെന്നും മന്ത്രി വിവരിച്ചു.

ഇരുപത്തി രണ്ടായിരത്തില്‍പ്പരം ജീവനക്കാരുടെ കൈകളിലേക്ക് എഴുപത്തിയഞ്ചു കോടി ആറു ലക്ഷം രൂപയാണ് എത്തിച്ചേർന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രവര്‍ത്തന പുരോഗതിയിലും തൊഴിലാളി ക്ഷേമ നടപടികളിലും അഭിമാനകരമായ ഒരു ചരിത്രമെഴുതുകയാണ് ഈ മെയ് ദിനത്തില്‍ കെ എസ് ആർ ടി സിയെന്നും ഗണേഷ് കുമാർ പ്രസ്താവനയിലൂടെ അഭിപ്രായപ്പെട്ടു.