കോട്ടയത്തെ ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ നിന്ന് ശബരിമലയ്ക്ക് കെ എസ് ആർ ടി സി ബസ്സ്സർവ്വീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.കെ.എം ദേവസ്വം തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവന് നൽകി

Spread the love

കുമരകം:ശബരിമല മണ്ഡലകാലത്തിന് ഇനി ആഴ്ചകൾ മാത്രം ശേഷിക്കെ കോട്ടയത്തെ കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലേക്ക് കെ എസ് ആർ ടി സി ബസ്സ് സർവ്വീസ് അനുവദിക്കണമെന്ന് എസ്.കെ.എം ദേവസ്വം.

video
play-sharp-fill

ചേർത്തല, വൈക്കം ഭാഗങ്ങളിൽ നിന്നുള്ള അയ്യപ്പന്മാരുടെ ഇടത്താവളമെന്ന നിലയിലും ക്ഷേത്രദർശനം നടത്തിവരാറുണ്ട്. ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രത്തിൽ നിന്നും പുറപ്പെടുന്ന അയ്യപ്പന്മാർ രാത്രികാലങ്ങളിൽ സർവ്വീസ് ബസ്സ് ഇല്ലാതെ ബുദ്ധിമുട്ടുന്ന സാഹചര്യമാണ് .

കോണത്താറ്റ് പാലം തുറന്നതോടെ ഇതുവഴിയുള്ള യാത്രക്കാരുടെ തിരക്കും വർദ്ധിച്ചിട്ടുണ്ട്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ നിന്ന് ശബരിമലയ്ക്ക് കെ എസ് ആർ ടി സി ബസ്സ് സർവ്വീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എസ് കെ എം ദേവസ്വത്തിൻ്റെ നിവേദനം സെക്രട്ടറി കെ പി ആനന്ദക്കുട്ടൻ ദേവസ്വംസഹകരണ , തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവന് നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group