play-sharp-fill
കെഎസ്ആർടിസി ജീവനക്കാരുടെ കണ്ണീര് കാണാതെ നീതിപീഠവും; പിലാത്തോസിനെ പോലെ കൈകഴുകി പിണറായി;  സർക്കാർ 103 കോടി രൂപ നൽകണമെന്ന സിം​ഗിൾ ബെഞ്ച് വിധിക്ക് ഡിവിഷൻ ബെഞ്ചിന്റെ സ്റ്റേ

കെഎസ്ആർടിസി ജീവനക്കാരുടെ കണ്ണീര് കാണാതെ നീതിപീഠവും; പിലാത്തോസിനെ പോലെ കൈകഴുകി പിണറായി; സർക്കാർ 103 കോടി രൂപ നൽകണമെന്ന സിം​ഗിൾ ബെഞ്ച് വിധിക്ക് ഡിവിഷൻ ബെഞ്ചിന്റെ സ്റ്റേ

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് ശമ്പള വിതരണത്തിന് 103 കോടി രൂപ സർക്കാർ നൽകണമെന്ന സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തു. സർക്കാർ നൽകിയ അപ്പീലിലാണ് നടപടി. സെപ്റ്റംബർ ഒന്നിന് മുൻപ് 103 കോടി രൂപ അനുവദിക്കണം എന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്.

ജീവനക്കാർക്ക് ശമ്പളവും, ഉത്സവ ബത്തയും നൽകുന്നതിന് 103 കോടി രൂപ കെഎസ്ആർടിസിക്ക് അനുവദിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാരിന് ബാധ്യതയല്ലെന്ന് വ്യക്തമാക്കിയാണ് അപ്പീൽ നൽകിയത്. മറ്റ് കോർപ്പറേഷനുകളെ പോലെ ഒരു കോർപ്പറേഷൻ മാത്രമാണ് കെഎസ്ആർടിസി എന്നും അതിലെ ജീവനക്കാർക്ക് ശമ്പളം നൽകാൻ ബാധ്യതയില്ലെന്നായിരുന്നു സർക്കാർ വാദം.

റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻസ് നിയമപ്രകാരം സ്ഥാപിതമായതാണ് കെഎസ്ആർടിസി. മറ്റ് ബോർഡ്, കോർപ്പറേഷൻ സ്ഥാപനങ്ങൾക്ക് കൊടുക്കുന്ന പരിഗണന മാത്രമേ നൽകാനാകൂ. ധനസഹായമടക്കമുള്ള കാര്യങ്ങളിൽ കെഎസ്ആർടിസിക്ക് പ്രത്യേക പരിഗണന നൽകാനാകില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു സർക്കാരിന്‍റെ ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിലാത്തോസിനെ പോലെ കൈകഴുകി പിണറായി. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പൊതുമേഖലാ സ്ഥാപനമാണ് കെഎസ്ആർടിസി. ചെറിയ തുക നൽകി സാധാരണക്കാരന് യാത്ര ചെയ്യാൻ കഴിയുന്ന ഏക മാർ​ഗം. ഒന്നാം പിണറായി സർക്കാർ അധികാരത്തിലേറാൻ ഏറ്റവുമധികം ഉലയൂതിയവരിൽ പതിനായിരക്കണക്കിന് വരുന്ന കെഎസ്ആർടിസി തൊഴിലാളികളും ഉണ്ടായിരുന്നു.

ഉമ്മൻചാണ്ടി സർക്കാർ ഈ കോർപ്പറേഷനെ വഴിയാധാരമാക്കിയെന്നും എൽ‌ഡിഎഫ് വന്നാൽ എല്ലാം ശരിയാകും എന്നും വിശ്വസിച്ച തൊഴിലാളികൾ തങ്ങളുടെ കുടുംബത്തോടൊപ്പം നാട്ടിലിറങ്ങി വോട്ടുപിടിച്ചതിന്റെകൂടി ഫലമായിരുന്നു ഒന്നാം പിണറായി സർക്കാർ. എന്നാൽ ഇപ്പോൾ, സംസ്ഥാനം കണ്ട ഏറ്റവും വലിയ തൊഴിലാളി വരുദ്ധ നിലപാടാണ് കെഎസ്ആർടിസി പ്രതിസന്ധിയിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. കെഎസ്ആർടിസിയിൽ പെൻഷൻ വിതരണം മുടങ്ങി

സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട കോർപ്പറേഷന്റെ ജീവനക്കാർക്ക് ശമ്പളം ഉറപ്പാക്കേണ്ട ചുമതല തങ്ങൾക്കില്ലെന്നാണ് പിണറായി സർക്കാർ ഹൈക്കോടതിയിൽ ഫയൽ ചെയ്ത റിട്ട് പെറ്റീഷനിൽ പറയുന്നത്. കെഎസ്ആർടിസി ജീവനക്കാരും പ്രതിപക്ഷവും മാത്രമല്ല, ഇടതുപക്ഷത്തെ സ്നേഹിക്കുന്നവരും ആത്മാർത്ഥതയുള്ള സിപിഎമ്മുകാരുപോലും ഞെട്ടിപ്പോകുന്ന നിലപാടാണത്.

ജീവനക്കാർക്ക് ശമ്പളവും, ഉത്സവ ബത്തയും നൽകുന്നതിന് 103 കോടി രൂപ കെഎസ്ആർടിസിക്ക് അനുവദിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ നിയമപരമായോ, കരാർ പ്രകാരമോ ബാധ്യതയില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം.

ശമ്പളം കൃത്യമായി നൽകണമെന്നും, സ്റ്റാറ്റ്യൂട്ടറി പെൻഷൻ അട്ടിമറിക്കരുതെന്നും, ദേശസാൽകൃത റൂട്ടുകൾ വിറ്രുതുലയ്ക്കരുതെന്നും സിപിഎം നേതാക്കൾ തൊണ്ടപൊട്ടുമാറുച്ചത്തിൽ മുദ്രാവാക്യം വിളിച്ച കാലമായിരുന്നു അത്. പാവം കെഎസ്ആർടിസി ജീവനക്കാർ പൊരിവെയിലിൽ നിന്ന് ആ മുദ്രാവാക്യങ്ങൾ ഏറ്റുവിളിച്ചു. എൽഡിഎഫ് വന്നാൽ എല്ലാം ശരിയാകും എന്ന് ആത്മാർത്ഥമായി വിശ്വസിച്ച കൂട്ടരായിരുന്നു കെഎസ്ആർടിസി ജീവനക്കാർ.