
സ്വന്തം ലേഖിക
കൊച്ചി: കെഎസ്‌ആര്‍ടിസിയില്‍ എല്ലാ മാസവും പത്താം തീയതിക്കകം ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി.
ഇതിനായി വേണ്ട സഹായം സര്‍ക്കാര്‍ നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. സര്‍ക്കാരിന്റെ സഹായം കെഎസ്‌ആര്‍ടിസിക്ക് നിഷേധിക്കാന്‍ പാടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ കെഎസ്‌ആര്‍ടിസിയുടെ ബാദ്ധ്യതകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ജീവനക്കാരുടെ ആവശ്യത്തില്‍ ഇടപെടാന്‍ ആകില്ലെന്നും കോടതി വ്യക്തമാക്കി.
കെഎസ്‌ആര്‍ടിസിയെ സര്‍ക്കാര്‍ വകുപ്പാക്കണമെന്ന ജീവനക്കാരുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും. ശമ്പളം വൈകുന്നതിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കവേ കോടതി അറിയിച്ചു.