പരീക്ഷയില്ല;ഐആര്‍സിടിസി-യില്‍ 43 ഒഴിവുകള്‍; 30,000 രൂപ തുടക്ക ശമ്പളം

Spread the love

ഐആര്‍സിടിസി (ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്റ് ടൂറിസം കോര്‍പ്പറേഷന്‍) ക്ക് കീഴില്‍ ജോലി നേടാന്‍ അവസരം. ഹോസ്പിറ്റാലിറ്റി മോണിറ്റര്‍ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. ആകെ 43 ഒഴിവുകളിലേക്ക് കരാര്‍ നിയമനമാണ് നടക്കുന്നത്. യോഗ്യരായവര്‍ക്ക് ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.

video
play-sharp-fill

തസ്തികയും ഒഴിവുകളും

ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്റ് ടൂറിസം കോര്‍പ്പറേഷന്‍ ഹോസ്പിറ്റാലിറ്റി മോണിറ്റര്‍ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 43.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റെയില്‍വേ വെസ്റ്റ് സോണ്‍- (മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഗോവ, രാജസ്ഥാന്‍) എന്നീ സംസ്ഥാനങ്ങളിലാണ് ഒഴിവുകള്‍.

പ്രായപരിധി

28 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 30,000 രൂപ ശമ്പളമായി ലഭിക്കും.

യോഗ്യത

ബിഎസ്.സി ഹോസ്പിറ്റാലിറ്റി ആന്റ് ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍, അല്ലെങ്കില്‍

ബിബിഎ/ എംബിഎ (Culinary Arts).

അല്ലെങ്കില്‍ ബി.എസ്.സി (ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിങ് സയന്‍സ്).

അല്ലെങ്കില്‍ എംബിഎ (ടൂറിസം ആന്റ് ഹോട്ടല്‍ മാനേജ്‌മെന്റ്).

എക്‌സ്പീരിയന്‍സ് ആവശ്യമില്ല. യോഗ്യരായ ഫ്രഷേഴ്‌സിന് അപേക്ഷിക്കാം.

തിരഞ്ഞെടുപ്പ്

ഉദ്യോഗാര്‍ഥികള്‍ നല്‍കിയിരിക്കുന്ന അപേക്ഷ ഫോം പൂരിപ്പിക്കുക. ഇന്റര്‍വ്യൂ സമയത്ത് അപേക്ഷ ഫോം ഹാജരാക്കണം. ശേഷം ഡോക്യുമെന്റ് വെരിഫിക്കേഷനും നടത്തും.

ഇന്റര്‍വ്യൂ വിവരങ്ങള്‍

നിയമനങ്ങള്‍ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നടക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ ചുവടെ നല്‍കിയ തീയതികളില്‍ ഇന്റര്‍വ്യൂവിന് ഹാജരാവണം. വിശദമായ നോട്ടിഫിക്കേഷന്‍ ചുവടെ നല്‍കുന്നു. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക.