പത്ത് കോടിയും കടന്ന് കളക്ഷൻ വാരി ആനവണ്ടി; ശബരിമല സര്‍വീസ് മാത്രം രണ്ട് കോടി കവിഞ്ഞ് വരുമാനം; ടിക്കറ്റ് വരുമാനത്തില്‍ ചരിത്ര നേട്ടം കൊയ്ത് കെഎസ്‌ആർടിസി

Spread the love

തിരുവനന്തപുരം: ടിക്കറ്റ് വരുമാനത്തില്‍ ചരിത്ര നേട്ടം കൊയ്ത് കെഎസ്‌ആർടിസി.

video
play-sharp-fill

ഇന്നലെ മാത്രം പ്രതിദിന വരുമാനമായി 12.18 കോടി രൂപ ലഭിച്ചെന്നാണ് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചത്. ടിക്കറ്റ് ഇതര വരുമാനം കൂടി ചേർത്തുള്ള ആകെ കളക്ഷൻ 13.02 കോടി രൂപയാണ്.

ചരിത്രനേട്ടം മലയാളികള്‍ക്കും ജീവനക്കാർക്കും സമർപ്പിക്കുന്നുവെന്നും മന്ത്രി ഫേസ്ബുക്കില്‍ ‌കുറിച്ചു. ശബരിമല സീസണ്‍ മാത്രമല്ല ഈ വളർച്ചയ്ക്ക് കാരണമെന്ന് മന്ത്രി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെഎസ്‌ആർടിസിയെ ഇടതു സർക്കാർ സുരക്ഷിതമായി മുന്നോട്ട് കൊണ്ടുപോകുമെന്നും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ ശബരിമല സർവീസുകളില്‍ നിന്ന് മാത്രം രണ്ട് കോടി രൂപയുടെ അധിക വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മികച്ച നേട്ടത്തിലേക്കാണ് കെഎസ്‌ആർ‌ടിസിയെ ഉയർത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.