video
play-sharp-fill
പുനലൂരിൽ കെഎസ്ആർടിസി സെക്യൂരിറ്റിയെ  കല്ലുകൊണ്ട് മുഖത്ത്  എറിഞ്ഞു പരിക്കേൽപ്പിച്ച യുവാവ് പിടിയിൽ

പുനലൂരിൽ കെഎസ്ആർടിസി സെക്യൂരിറ്റിയെ കല്ലുകൊണ്ട് മുഖത്ത് എറിഞ്ഞു പരിക്കേൽപ്പിച്ച യുവാവ് പിടിയിൽ

സ്വന്തം ലേഖകൻ

പുനലൂർ: പുനലൂർ കെ എസ് ആർ ടി സി സെക്യൂരിറ്റിയെ കല്ലുകൊണ്ട് മുഖത്ത് എറിഞ്ഞ അഞ്ചൽ അലയമൺ ചരുവിള പുത്തൻ വീട്ടിൽ സന്തോഷ് (42) ആണ് പിടിയിൽ ആയത്.

ഇന്നലെ ഉച്ചക്ക് 2 മണിക്ക് ആണ് സംഭവം, ഞായറാഴ്ച വാഹനങ്ങൾ ഇല്ലാത്തത് കൊണ്ട് നിരവധി വനിതകളാണ് യാത്രാ ദുരിതം അനുഭവിക്കേണ്ടി വന്നത് ഇതിനെ തുടർന്നാണ് രണ്ടു വനിതകൾ സെക്യൂരിറ്റിയെ സമീപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടൻതന്നെ സെക്യൂരിറ്റി ഇവർക്ക് യാത്രക്ക് ഉള്ളഓട്ടോ ഏർപ്പാടാക്കി. ഇത് കണ്ടു നിന്ന സന്തോഷ് മദ്യലഹരിയിൽ ഇത് ചോദ്യം ചെയ്തു. ഇയാൾ സ്ത്രീകൾക്ക് മാത്രമേ ഓട്ടോ വിളിക്കുവോ എന്ന് പ്രകോപിപ്പിച്ച് കല്ലെടുത്തു എറിഞ്ഞും അടിച്ചും പരിക്കേൽപ്പിക്കുകയായിരുന്നു.

സെക്യൂരിറ്റി ജീവനക്കാരൻ ജോർജിന് തലക്കും കണ്ണിനും ആണ് പരിക്ക് പറ്റിയത് . പ്രതിയെ മറ്റു ജിവനക്കാർ തടഞ്ഞ് നിർത്തി പോലീസിൽ ഏൽപ്പിച്ചു. തുടർന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കൊടതിയിൽ ഹാജരാക്കി.
പരിക്ക് പറ്റിയ സെക്യൂരിറ്റി ജീവനക്കാരൻ പുനലൂർ താലൂക്ക് ഹോസ്പിറ്റലിൽ ചികിത്സയിൽ ആണ്.