രാത്രിയിൽ പറയുന്നിടത്ത് ബസ് നിർത്തും; പുതിയ സർക്കുലർ പുറത്തിറക്കി കെഎസ്ആർടിസി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: ഇനിമുതൽ രാത്രിയാത്രയിൽ പറയുന്ന സ്‌ഥലത്ത് കെഎസ്ആർടിസി ബസുകൾ നിർത്തും. ഇത് സംബന്ധിച്ച സർക്കുലർ കെഎസ്ആർടിസി എംഡി പുറത്തിറക്കി.

സ്‌ത്രീകൾ, മുതിർന്ന പൗരൻമാർ, ഭിന്നശേഷിക്കാർ എന്നിവർക്കാണ് ഇത്തരത്തിൽ ഇളവ് നൽകിയിരിക്കുന്നത്. രാത്രി 8 മണി മുതൽ രാവിലെ 6 മണി വരെ ഇവർ ആവശ്യപ്പെടുന്നിടത്ത് കെഎസ്ആർടിസി ബസുകൾ നിർത്തണമെന്നാണ് നിർദ്ദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മിന്നൽ ബസുകൾക്ക് ഈ സർക്കുലർ ബാധകമായിരിക്കില്ല. മറ്റെല്ലാ കെഎസ്ആർടിസി ബസുകൾക്കും ഈ സർക്കുലർ ബാധകമായിരിക്കും.

അതേസമയം സംസ്‌ഥാനത്ത് കെഎസ്ആർടിസി ജീവനക്കാർക്കിടയിൽ കോവിഡ് വ്യാപനം രൂക്ഷമാകുകയാണ്. ശബരിമല ഡ്യൂട്ടിക്ക് പോയ മിക്കവരും രോഗബാധിതരായിട്ടുണ്ട്. ഇതോടെ 300ലേറെ സർവീസുകളാണ് നിർത്തിയത്.

തിരുവനന്തപുരം ജില്ലയിൽ മാത്രം 80ലധികം ജീവനക്കാർക്കാണ് കോവിഡ് ബാധിച്ചത്. തിരുവനന്തപുരം സിറ്റി ഡിപ്പോയില്‍ 25 ജീവനക്കാര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ചീഫ് ഓഫീസിലും രോഗ വ്യാപനം രൂക്ഷമാണ്.

എറണാകുളം ഡിപ്പോയില്‍ 15 പേര്‍ക്കാണ് രോഗബാധ ഉണ്ടായത്.