video
play-sharp-fill

കെഎസ്‌ആര്‍ടിസി ആസ്തികള്‍ മൂല്യനിര്‍ണയം നടത്തണം; ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കെഎസ്‌ആര്‍ടിസി ആസ്തികള്‍ മൂല്യനിര്‍ണയം നടത്തണം; ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയുടെ ആസ്തികള്‍ മൂല്യനിര്‍ണയം നടത്താൻ ഹൈക്കോടതി ഉത്തരവ്.

സ്വകാര്യ ഏജൻസിയെ ഉപയോഗിച്ച്‌ മൂല്യനിര്‍ണയം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വായ്പക്കായി പണയം വച്ചിട്ടുള്ള ആസ്തികളുടെ വിശദാംശങ്ങളും ഇതിനൊപ്പം വേണം. കെഎസ്‌ആര്‍ടിസിയുടെ ആസ്തി ബാധ്യതകള്‍ വ്യക്തമാക്കുന്ന ബാലൻസ് ഷീറ്റ് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

തൊഴിലാളികളുടെ വായ്പ തിരിച്ചടവ് മുടങ്ങിയതിനെതിരെ സൊസൈറ്റി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. കൂടാതെ കെഎസ്‌ആര്‍ടിസിയില്‍ എല്ലാ മാസവും 10-ാം തീയതിക്കകം ശമ്പളം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവ് പുറത്തിറക്കിയിരുന്നു.

വേണ്ട സഹായം സര്‍ക്കാര്‍ നല്‍കണം. സര്‍ക്കാരിന്‍റെ സഹായം കെഎസ്‌ആര്‍ടിസിക്ക് നിഷേധിക്കാൻ പാടില്ല. കെഎസ്‌ആര്‍ടിസിയുടെ ബാധ്യതകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ജീവനക്കാരുടെ ആവശ്യത്തില്‍ ഇടപെടാൻ ആകില്ല. കെഎസ്‌ആര്‍ടിസിയെ സര്‍ക്കാര്‍ വകുപ്പാക്കണമെന്ന ജീവനക്കാരുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

ശമ്പളം വൈകുന്നതിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി.