
സ്വന്തം ലേഖകന്‍
കോട്ടയം: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ അഞ്ച് മണിക്കൂര്‍ പിന്നിടുമ്പോള്‍ അക്രമത്തിനിരയായത് അന്‍പതോളം കെഎസ്ആര്‍ടിസി ബസുകള്‍. കോഴിക്കോട്,വയനാട്,തിരുവനന്തപുരം,ആലപ്പുഴ,പന്തളം ,കൊല്ലം ,തൃശൂര്‍ ,കണ്ണൂര്‍ എന്നിവിടങ്ങളിലാണ് വാഹനങ്ങള്‍ക്ക് നേരെ കല്ലേറ് ഉണ്ടായത് . കോഴിക്കോട് മൂന്നിടത്ത് കല്ലേറുണ്ടായി. രണ്ടിടങ്ങളില്‍ കെ എസ് ആര് ടി സി ബസുകള്‍ക്ക് നേരെ കല്ലേറ് ഉണ്ടായി. ബെംഗളുരുവിനു പോകുന്ന ബസിന് നേരേയും സിവില്‍ സ്റ്റേഷന് സമീപത്ത് വച്ച് മറ്റൊരു കെ എസ് ആര് ടി സി ബസിനു നേരെയുമാണ് കല്ലേറുണ്ടായത്.
സിവില്‍ സ്റ്റേഷനു സമീപത്തെ കല്ലേറില്‍ കെ എസ് ആര് ടി സി ഡ്രൈവര്‍ ശശിക്ക് കണ്ണിനു പരിക്കേറ്റു. കോഴിക്കോട് താമരശ്ശേരിയില്‍ ലോറിക്ക് നേരെ കല്ലേറ് ഉണ്ടായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം സര്‍വീസ് നടത്താന്‍ എല്ലാ സുരക്ഷയും ഒരുക്കുമെന്ന പൊലീസ് പ്രഖ്യാപനം നടപ്പായിട്ടില്ല . പലയിടത്തും പൊലീസ് കെ എസ് ആര് ടി സി സര്‍വീസ് നടത്തേണ്ടതില്ലെന്ന് അതാത് സ്റ്റേഷന് മാസ്റ്റര്‍മാരെ അറിയിക്കുകയാണ്. ജനത്തിന്റെ സഞ്ചാര സ്വാതന്ത്ര്യത്തെ ഹര്‍ത്താല്‍ സാരമായി ബാധിച്ചിട്ടുണ്ട്. അതേസമയം, മിന്നല്‍ ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് ഹൈക്കോടതി. പൊതു-സ്വകാര്യ സ്വത്ത് സംരക്ഷിക്കപ്പെടണമെന്നും ഹര്‍ത്താല്‍ കോടതിയലക്ഷ്യമെന്നും കോടതി വ്യക്തമാക്കി.
മിക്കയിടങ്ങളിലും മുഖംമൂടി ധരിച്ച് ഇരുചക്രവാഹനങ്ങളില്‍ എത്തുന്നവരാണ് അക്രമത്തിന് നേതൃത്വം നല്‍കുന്നത്. സംരക്ഷണം ഒരുക്കുമെന്ന ഉറപ്പുമായി എത്തിയ പൊലീസ് കയ്യുംകെട്ടി നില്ക്കുന്ന കാഴ്ചയാണ് കാണുന്നത്. പൊലീസ് സഹായത്തോടെ പരാമവധി ബസ് സര്‍വീസുകള്‍ നടത്തുമെന്നാണ് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചത്. അക്രമം രൂക്ഷമായാല്‍ സര്‍വ്വീസ് നിര്‍ത്തുമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.
തങ്ങളെ അക്രമിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി കെഎസ്ആര്‍ടിസി രംഗത്തെത്തി. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് വായിക്കാം;
അരുതേ …
ഞങ്ങളോട് …
പ്രതിഷേധിക്കാനും സമരം ചെയ്യാനും സ്വാതന്ത്ര്യമുള്ള, അവകാശമുള്ള നമ്മുടെ നാട് …
പക്ഷേ സമരങ്ങളുടെ കരുത്തുകാട്ടാന്‍ പലപ്പോഴും ആനവണ്ടിയെ ബലിയാടാക്കുന്ന പ്രവണത ദയവായി അവസാനിപ്പിക്കുക …
ഇനിയും ഇത് ഞങ്ങള്‍ക്ക് താങ്ങാനാകില്ല.
പ്രതിഷേധ സമരങ്ങളുടെ കരുത്തുകാട്ടാന്‍ ആനവണ്ടിയെ തെരഞ്ഞെടുക്കുന്നവര്‍ ഒന്നു മനസ്സിലാക്കുക … നിങ്ങള്‍ തകര്‍ക്കുന്നത്… നിങ്ങളെത്തന്നെയാണ്. ഇവിടുത്തെ സാധാരണക്കാരന്റെ സഞ്ചാര മാര്‍ഗ്ഗത്തെയാണ്…
ആനവണ്ടിയെ തകര്‍ത്തു കൊണ്ടുള്ള ഒരു സമരങ്ങളും ധാര്‍മ്മികമായി വിജയിക്കില്ല എന്നത് തിരിച്ചറിയുക …
ഇന്ന് പല സ്ഥലങ്ങളിലും കെ.എസ്.ആര്.ടി.സി ബസുകള്‍ ക്കുനേരേയും ജീവനക്കാര്‍ക്കു നേരേയും വ്യാപകമായ അക്രമങ്ങള്‍ നടന്നതായി വിവരം ലഭിച്ചിട്ടുണ്ട്.



