
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരെ പോലെ പെരുമാറരുതെന്ന് സ്വിഫ്റ്റ് ഡ്രൈവര്‍മാര്‍ക്ക് എംഡി ബിജു പ്രഭാകറിന്റെ നിര്‍ദേശം. കെഎസ്ആര്‍ടിസിയിലെ തലയ്ക്ക് സ്ഥിരതയില്ലാത്ത ചില ഡ്രൈവര്‍മാരെ പോലെ പെരുമാറരുതെന്ന് അദ്ദേഹം സ്വിഫ്റ്റ് ഡ്രൈവര്‍മാരോട് പറയുന്ന ശബ്ദ സന്ദേശമാണ് പുറത്തായത്.
സ്വിഫ്റ്റ് ഡ്രൈവര്‍മാരുടെ ശ്രദ്ധയ്ക്ക്, തിരുവനന്തപുരം നഗരത്തിലൂടെ ഒരു ഡ്രൈവര്‍ ആവശ്യമില്ലാതെ ഹോണടിച്ചുകൊണ്ട് പോകുന്നുണ്ട്. റോഡിലൂടെ വണ്ടിയോടിക്കുമ്പോള്‍ ഒരു മര്യാദ വേണം. ആളുകളെ പേടിപ്പിക്കുന്ന രീതിയില്‍ ഹോണടിച്ച് പോയാല്‍ കെഎസ്ആര്‍ടിസിയിലെ ചില ഡ്രൈവര്‍മാരെ പോലെ അവജ്ഞതയോടെയേ നിങ്ങളെയും കാണുകയുള്ളൂ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അങ്ങനൊരു സാഹചര്യം ഉണ്ടാക്കരുത്. ഒരു ഹോണടിച്ചാല്‍ മതി മാറേണ്ടവര്‍ മാറും. അതിന് പകരം ഹോണടിപ്പിച്ച് അവരെ വിരട്ടി മാറ്റാനാണ് ഉദ്ദേശമെങ്കില്‍ നടപടിയെടുക്കേണ്ടിവരും. അതുകൊണ്ട് മര്യാദയ്ക്ക് റോഡിലൂടെ വണ്ടിയോടിച്ചോണം. കെഎസ്ആര്‍ടിസിയിലെ ചില തലയ്ക്ക് സ്ഥിരതയില്ലാത്ത ഡ്രൈവര്‍മാരെ പോലെ സ്വിഫ്റ്റ് ഡ്രൈവര്‍മാര്‍ പെരുമാറരുത്. ‘- ബിജു പ്രഭാകര്‍ ശബ്ദ സന്ദേശത്തില്‍ പറഞ്ഞു.