
കോട്ടയം: കെഎസ്ആർടിസിയുടെ KL–15–A–915 എന്ന എസി ലോ ഫ്ലോർ വോൾവോ ബസിനു പിന്നിൽ യാത്ര ചെയ്തവർ കുടുങ്ങി. വഴി കാണാൻ പറ്റാത്ത രീതിയിൽ പുകയായിരുന്നു ബസ്സിൽനിന്ന്.
പിന്നാലെ എത്തിയവർക്ക്, മുൻപിൽ എന്താണെന്നു പോലും കാണാൻ കഴിയാത്ത അവസ്ഥ. വായു മലിനീകരണം നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനും ശക്തമായ നിലപാടുകളുമായി സർക്കാരും ഗതാഗതവകുപ്പും മുന്നോട്ടു പോകുന്ന ഈ കാലത്തും ഇത്തരത്തിൽ ഒരു സർക്കാർ വാഹനം ഓടുന്നതാണ് അതിശയം.
ഏപ്രിൽ 19 വരെ പൊലൂഷൻ സർട്ടിഫിക്കറ്റുള്ള വാഹനം കൂടിയാണിത്. ഫിറ്റ്നസും ഇൻഷുറൻസും അങ്ങനെ എല്ലാമുണ്ട്. രേഖകളിൽ എല്ലാം ക്ലിയർ ആണെങ്കിലും സത്യാവസ്ഥ ഇതാണ്. കോട്ടയം ചവിട്ടുവരി ഭാഗത്ത് വച്ചാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


