കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു മുന്നിൽ തെരുവുനായ ആക്രമണം. രണ്ട് പേർക്ക് കടിയേറ്റു

Spread the love

കോട്ടയം: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു മുന്നിൽ തെരുവുനായ ആക്രമണം. രണ്ട് പേർക്ക് കടിയേറ്റു.സബ് ട്രഷറി ഭാഗത്തേയ്ക്കുള്ള ഇടവഴിയിലാണ് നാട്ടുകാർക്ക് നേരെ തെരുവുനായ ആക്രമണം ഉണ്ടായത്.

കടിയേറ്റ രണ്ടു പേർ ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.കൽനടക്കാരെ ആക്രമിച്ച ശേഷം നായ നേരെ ഓടി സമീപത്തെ കാടിനുള്ളിലേയ്ക്കു കയറി. പ്രദേശവാസികൾ ഇവിടെ തിരച്ചിൽ നടത്തിയെങ്കിലും നായയെ കണ്ടെത്താൻ സാധിച്ചില്ല