കാറിനെ ഓവര്‍ടേക്ക് ചെയ്തു; കാസർഗോഡ് കെഎസ്ആര്‍ടിസി ബസിന് നേരെ ആക്രമണം; ഡ്രൈവർക്ക് പരിക്ക്

Spread the love

കാസർഗോഡ്: കെഎസ്‌ആർടിസി ബസ് തടഞ്ഞ് നിർത്തി ആക്രമണം. ആക്രമണത്തില്‍ ഡ്രൈവർക്ക് പരുക്കേറ്റു. ബുധനാഴ്ച പള്ളിക്കരയില്‍ വെച്ചായിരുന്നു സംഭവം.

കാസർകോഡ് – കോട്ടയം ബസിന് കുറുകെ കാർ നിർത്തിയായിരുന്നു അക്രമം. KL 14 AA 4646 കാറിലെത്തിയ വ്യക്തിയാണ് ആക്രമണം നടത്തിയത്. ഡ്രൈവറെ അസഭ്യം പറയുകയും ബസിൻ്റെ സൈഡ് ഗ്ലാസ് അടിച്ച്‌ തകർക്കുകയും ചെയ്തു.

സൈഡ് ഗ്ലാസ് പൊട്ടി ഡ്രൈവർ അബ്ദുള്‍ സമീറിൻ്റെ കൈക്ക് മുറിവേറ്റു. പള്ളിക്കരയില്‍ വെച്ച്‌ ബസ് കാറിനെ ഓവർടേക്ക് ചെയ്തുവെന്ന പേരിലായിരുന്നു കാർ കുറുകെയിട്ടതും ബസ് അടിച്ചു തകർത്തതും. സംഭവത്തില്‍ ബേക്കല്‍ പൊലീസ് കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group