
തിരുവനന്തപുരം: ശബരിമല തീർത്ഥാടകരെ രാത്രി കെഎസ്‌ആർടിസി ബസില്‍ നിന്നും ഇറക്കിവിട്ട സംഭവത്തില്‍ പ്രതികരണവുമായി സംഘത്തിലുണ്ടായിരുന്നവരില്‍ ഒരാൾ. ഡ്രൈവർ സജികുമാർ വളരെ മോശമായാണ് പെരുമാറിയതെന്നും എന്നാൽ കണ്ടക്ടർ യാത്രക്കാരുടെ ആവശ്യത്തിനൊപ്പമാണ് നിന്നതെന്നും രതീഷ് പറഞ്ഞു.
സ്ത്രീകളായ തീർത്ഥാടകരെ രാത്രിയില്‍ കെഎസ്‌ആർടിസി ബസില്‍ നിന്ന് വഴിയില്‍ ഇറക്കിവിട്ടെന്ന പരാതിയില്‍ ഗതാഗത വകുപ്പ് കടുത്ത നടപടിയാണ് എടുത്തത്. കെഎസ്‌ആർടിസിയിലെ താല്‍ക്കാലിക ഡ്രൈവർ എൻ സജികുമാറിനെ പിരിച്ചുവിടുകയും കണ്ടക്ടർ പ്രേംസുതനെ കാഞ്ഞങ്ങാട്ടേക്ക് സ്ഥലം മാറ്റുകയും ചെയ്തു.
പമ്പയില്‍ നിന്നും നിലയ്ക്കല്‍ സ്റ്റാൻഡിലേക്ക് ടിക്കറ്റ് എടുത്തവരെയാണ് വഴിയില്‍ ഇറക്കിവിട്ടത്. നിലയ്ക്കല്‍ സ്റ്റാന്‍ഡിലായിരുന്നു തീര്‍ത്ഥാടകര്‍ക്ക് ഇറങ്ങേണ്ടിയിരുന്നത്. എന്നാല്‍, സ്റ്റാൻഡില്‍ കയറാതെ ഒരു കിലോമീറ്റർ അപ്പുറം വനമേഖലയില്‍ തീര്‍ത്ഥാടകരെ ഇറക്കിവിട്ടെന്നാണ് പരാതി. വയോധികരും കുഞ്ഞും അടങ്ങുന്ന 13 അംഗം സംഘത്തിനാണ് ദുരനുഭവമുണ്ടായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


