video
play-sharp-fill

കെഎസ്ആർടിസി ഡ്രൈവറെ കുത്തിക്കൊല്ലാൻ ശ്രമം ; ഓട്ടോഡ്രൈവർ കസ്റ്റഡിയിൽ

കെഎസ്ആർടിസി ഡ്രൈവറെ കുത്തിക്കൊല്ലാൻ ശ്രമം ; ഓട്ടോഡ്രൈവർ കസ്റ്റഡിയിൽ

Spread the love

മലപ്പുറം :  പെരിന്തല്‍മണ്ണയില്‍ കെ.എസ്.ആർ.ടി.സി. ഡ്രൈവറെ കുത്തിക്കൊല്ലാൻ ശ്രമം. പെരിന്തല്‍മണ്ണ ഡിപ്പോയിലെ ഡ്രൈവർ സുനിലിന് നേരേയാണ് ആക്രമണമുണ്ടായത്.

പ്രതിയായ ഓട്ടോ ഡ്രൈവർ അബ്ദുള്‍റഷീദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച പുലർച്ചെ പെരിന്തല്‍മണ്ണ കെ.എസ്.ആർ.ടി.സി. ഡിപ്പോയിലായിരുന്നു സംഭവം. നാലുമണിയോടെ എറണാകുളത്തേക്കുള്ള ബസില്‍ ഡ്യൂട്ടിക്ക് കയറാനായാണ് സുനില്‍ സ്വകാര്യകാറില്‍ ഡിപ്പോയിലെത്തിയത്. എന്നാല്‍, വഴിയില്‍ തടസ്സം സൃഷ്ടിച്ച്‌ അബ്ദുള്‍ റഷീദിന്റെ ഓട്ടോറിക്ഷ നിർത്തിയിട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹോണടിച്ചിട്ടും ഓട്ടോ മാറ്റികൊടുക്കാൻ വിസമ്മതിച്ച ഇയാള്‍ സുനിലിനെ മർദിച്ചു. ഇതിനുപിന്നാലെയാണ് ഓട്ടോയില്‍ തുണിയില്‍പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന കത്തി കൊണ്ട് കുത്താൻ ശ്രമിച്ചത്. സുനില്‍ ഇത് കൈകൊണ്ട് തടുക്കുകയായിരുന്നു. ഡിപ്പോയിലെ മറ്റുജീവനക്കാരെത്തിയാണ് പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.