യാത്രക്കാരന് ദേഹാസ്വാസ്ഥ്യം;സാഹസികമായി ആശുപത്രിയിൽ എത്തിച്ച് കെ എസ് ആർ ടി സി ജീവനക്കാർ
സ്വന്തം ലേഖകൻ
തിരുവല്ല: കെഎസ്‌ആര്‍ടിസി ബസ്സിൽ യാത്രക്കാരന് അപസ്മാരം വന്നതിനെതുടർന്ന് യാത്രക്കാരനെ അതെ ബസ്സിൽ ആശുപത്രിയിൽ എത്തിച്ച് കെ എസ് ആർ ടി സി ജീവനക്കാർ.
ഇന്ന് രാവിലെ 8.45നു കോതമംഗലത്തു നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്‌ആര്‍ടിസി സൂപ്പര്‍ എക്സ്പ്രസ്സ് ബസ്സില്‍ ((KL-15 A 1686) ഒരു യാത്രക്കാരന് തിരുവല്ല മുത്തൂര്‍ വെച്ച് അപസ്മാരം വരികയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൂവാറ്റുപുഴയില്‍ നിന്നും ബസില്‍ കയറിയ യാത്രക്കാരനാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. തൊട്ടടുത്തിരുന്ന സ്ത്രീ വിവരമറിയിച്ചതോടെ ബസ് യാത്ര നിര്‍ത്തി. ബസിലുണ്ടായിരുന്ന ഒരു ഡോക്ടര്‍ ഇദ്ദേഹത്തെ പരിശോധിക്കുകയും പെട്ടെന്ന് ആശുപത്രിയിലാക്കാൻ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഉടൻതന്നെ ഡ്രൈവര്‍ രാജീവും കണ്ടക്ടര്‍ അജിയും ചേര്‍ന്ന് ബസ് തിരുവല്ല മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലിലേക്ക് തിരിക്കുകയായിരുന്നു.
അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച യാത്രക്കാരന് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് ബസ് സര്‍വീസ് പുനരാരംഭിച്ചത്.
കെഎസ്‌ആര്‍ടിസി ജീവനക്കാരുടെയും യാത്രക്കാരുടെയും അവസരോചിതമായ ഇടപെടലിലൂടെ വിലപ്പെട്ട ഒരു ജീവനാണ് രക്ഷിക്കാൻ സാധിച്ചത്.