play-sharp-fill
ഓടുന്ന ബസിന്റെ ജനല്‍ച്ചില്ല് പൊട്ടിച്ച്‌ പുറത്തേക്കുചാടി; യാത്രക്കാരന് തലയ്ക്കും കാലിനും പരിക്ക്; സംഭവം ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന കെഎസ്‌ആര്‍ടിസി ഗരുഡ ബസിൽ

ഓടുന്ന ബസിന്റെ ജനല്‍ച്ചില്ല് പൊട്ടിച്ച്‌ പുറത്തേക്കുചാടി; യാത്രക്കാരന് തലയ്ക്കും കാലിനും പരിക്ക്; സംഭവം ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന കെഎസ്‌ആര്‍ടിസി ഗരുഡ ബസിൽ

കോഴിക്കോട്: ഈങ്ങാപ്പുഴയില്‍ ഓടുന്ന ബസില്‍നിന്ന് പുറത്തേക്ക് ചാടിയ യാത്രക്കാരന് പരിക്ക്.

തിരുവനന്തപുരം കല്ലമ്പലം സ്വദേശി മുഹമ്മദ് അലിക്കാണ് പരിക്കേറ്റത്.

കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന കെഎസ്‌ആര്‍ടിസി ഗരുഡ ബസിലെ 33-ാം നമ്പര്‍ സീറ്റിലാണ് ഇയാള്‍ യാത്ര ചെയ്തിരുന്നത്. ബസിന്റെ ഗ്ലാസ് പൊട്ടിച്ചാണ് ഇയാള്‍ റോഡിലേക്ക് ചാടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീഴ്ചയില്‍ തലയ്ക്കും കാലിനും പരിക്കേറ്റ ഇയാള്‍ റോഡിലൂടെ ഓടാൻ ശ്രമിച്ചെങ്കിലും നാട്ടുകാരും ബസ് ജീവനക്കാരും ചേര്‍ന്ന് പിടികൂടുകയായിരുന്നു. ഇയാളെ പോലീസിന് കൈമാറി.