ആഗ്രഹം ഉണ്ടായിട്ടും ഡ്രൈവിംഗ് പഠിക്കാൻ ഇതുവരെ പറ്റിയില്ലേ ? എന്നാൽ ഇനി വിഷമിക്കേണ്ട, കെഎസ്‌ആര്‍ടിസി പഠിപ്പിച്ചുതരും മറ്റ് ഡ്രൈവിംഗ് സ്‌കൂളുകളേക്കാള്‍ കുറഞ്ഞ നിരക്കില്‍

Spread the love

ഡ്രൈവിംഗ് പഠിക്കാൻ ആഗ്രഹമുണ്ടെങ്കിലും ഡ്രൈവിംഗ് സ്കൂളുകളുടെ കഴുത്തറപ്പൻ ഫീസ് കണ്ട് മടിച്ചുനില്‍ക്കുന്നവരാണോ നിങ്ങൾ. എന്നാൽ ഇത്തരക്കാർക്കായി ഇതാ ഒരു സുവർണ്ണ അവസരം. കെഎസ്ആർടിസി തങ്ങളുടെ ഡ്രൈവിംഗ് സ്കൂളുകളിലൂടെ മിതമായ നിരക്കില്‍ ഡ്രൈവിംഗ് പഠിപ്പിക്കുകയാണ്.

വിവിധ വിഭാഗങ്ങളിലായാണ് പരിശീലനം. കൂടാതെ, എസ് സി, എസ് ടി വിഭാഗത്തിലുള്ളവർക്ക് ഫീസിളവും ലഭിക്കും. ഹെവി മൊട്ടോർ വെഹിക്കിള്‍ പരിശീലനത്തിന് ജനനല്‍ കാറ്റഗറിയിലുള്ളവർക്ക് ₹9000 രൂപയും എസ് സി, എസ് ടി വിഭാഗത്തിലുള്ളവർക്ക് ₹7200 രൂപയുമാണ് ഫീസ്.

കാർ പരിശീലനത്തിന് ₹9000 ,₹7200 , ഇരുചക്രവാഹന പരിശീലനത്തിന് ₹3500 ,₹2800 , കാർ + ഇരുചക്രവാഹനത്തിന് ₹11000 , ₹8800 എന്നിങ്ങനെയാണ് യഥാക്രമം ജനനല്‍ , എസ് സി, എസ് ടി വിഭാഗങ്ങളിലുള്ള ഫീസ്.ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കിയവർക്കുള്ള പ്രായോഗിക പരിശീലനവും ലഭ്യമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫീസ് ഘടന ഇങ്ങനെ:
1. ഹെവി മൊട്ടോർ വെഹിക്കിള്‍ റോഡ് ഫ്രാക്ടീസ് – കിലോമീറ്ററിന് ₹100, കുറഞ്ഞത് ₹5000
2. കാർ റോഡ് പ്രാക്ടീസ് – കിലോമീറ്ററിന് ₹50, കുറഞ്ഞത് ₹2500
3. ഇരുചക്രവാഹനം റോഡ് പ്രാക്ടീസ് – കിലോമീറ്ററിന് ₹50, കുറഞ്ഞത് ₹2500

വിശദ വിവരങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന കെഎസ്ആർടിസിയുടെ വിവിധ ഡ്രൈവിംഗ് സ്കൂളുകളുടെ ഫോണ്‍ നമ്ബറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

  • തിരുവനന്തപുരം – 9447570055
  • ആറ്റിങ്ങല്‍ – 9847286210
  • വിതുര – 9400745989
  • കാട്ടാക്കട – 8547191031
  • പൂവാർ – 8921495765
  • പാറശ്ശാല – 9400592159
  • ചാത്തന്നൂർ – 9947732045
  • ചടയമംഗലം – 9895579746
  • ചാലക്കുടി – 9633979681
  • റീജിയണല്‍ വർക്ക്ഷോപ്പ് എടപ്പാള്‍ – 9847067411
  • നിലമ്ബൂർ – 9496840934
  • മാനന്തവാടി – 9539045809
  • പൊന്നാനി – 8089860650
  • ചിറ്റൂർ – 9048096384
  • പയ്യന്നൂർ – 9847067411
  • റീജിയണല്‍ വർക്ക്ഷോപ്പ് മാവേലിക്കര – 8547763418
  • എടത്വ – 8848146527
  • വെള്ളനാട് – 9846457875