കാമുകന്‍ കൊറിയര്‍ വഴി അയച്ചു നല്‍കിയ വിഷം ഭാര്യ ഹോർലിക്സിൽ കലർത്തി നല്‍കി കൊലപ്പെടുത്താൻ ശ്രമിച്ചു; കെ എസ് ആർ ടി സി ഡ്രൈവറുടെ നിരന്തര പരാതിക്കൊടുവില്‍ കേസെടുത്ത് പാറശാല പൊലീസ്

Spread the love

തിരുവനന്തപുരം: ഭാര്യ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചുവെന്ന പരാതിയുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍. നെടുവാന്‍വിള അയണിമൂട് സ്വദേശിയായ സുധീർ പൊലീസില്‍ പരാതി നല്‍കിയത്.

കാമുകന്‍ കൊറിയര്‍ വഴി അയച്ചു നല്‍കിയ വിഷം ഭാര്യ ഹോര്‍ലിക്‌സില്‍ ചേര്‍ത്ത് നല്‍കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. പരാതി നല്‍കി മാസങ്ങളായിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് സുധീര്‍ ആരോപിച്ചു.

സുധീറിന്റെ പരാതിയില്‍ നെയ്യാറ്റിന്‍കര പൊലീസാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ പാറശ്ശാല പൊലീസിന് ആദ്യം പരാതി നല്‍കിയെങ്കിലും കേസെടുക്കാനോ അന്വേഷിക്കാനോ തയ്യാറായില്ലെന്ന് സുധീര്‍ ആരോപിച്ചു. പാറശ്ശാലയിലെ ഷാരോണിന്റെ കൊലപാതകം വാര്‍ത്തയായതോടെയാണ് സുധീര്‍ വീണ്ടും പരാതിയുമായി രംഗത്തെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2018 ജൂലൈയില്‍ തന്നെ കൊലപ്പെടുത്താന്‍ ഭാര്യ വിഷം നല്‍കിയെന്നാണ് പരാതി. പുരുഷ സുഹൃത്തിന്റെ നിര്‍ദേശ പ്രകാരമാണ് ഭാര്യ വിഷം നല്‍കിയതെന്ന് സുധീര്‍ പറയുന്നു. ഹോര്‍ലിക്‌സ് കഴിച്ച ശേഷം പുറത്ത് പോയപ്പോള്‍ തലവേദനയും അസ്വാസ്ഥ്യവും അനുഭവപ്പെട്ടു. തുടര്‍ന്ന് പാറശ്ശാല ആശുപത്രിയിലും ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മൂന്ന് ദിവസം വെന്റിലേറ്ററില്‍ കിടന്നിരുന്നുവെന്നും ചികിത്സകള്‍ക്ക് ശേഷമാണ് ആരോഗ്യം തിരിച്ചുകിട്ടിയതെന്നും സുധീര്‍ പറഞ്ഞു.തമിഴ്‌നാട് സ്വദേശിയായ ഭാര്യ വീടുവിട്ടിറങ്ങി എട്ടുമാസങ്ങള്‍ക്ക് ശേഷം വസ്ത്രങ്ങള്‍ മാറ്റുന്നതിനിടയിലാണ് സിറിഞ്ചും സൂചിയും അലൂമിനിയം ഫോയ്‌ഫെയ്ഡും കണ്ടെത്തിയത്. ഇതേതുടര്‍ന്നായിരുന്നു ആദ്യം പരാതി നല്‍കിയത്.

വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച പല ദിവസങ്ങളിലും അസ്വസ്ഥതയും തലവേദനയും അനുഭവപ്പെട്ട് ചികിത്സ തേടേണ്ടി വന്നിട്ടുണ്ടെന്നും സുധീര്‍ പറയുന്നു. അലൂമിനിയം ഫോസ്‌ഫെയ്ഡ് ശരീരത്തില്‍ ചെന്നാലുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ തന്നെയായിരുന്നു തനിക്കെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകളും വിഷവും മറ്റ് ഉപകരണങ്ങളും ഭാര്യയുടെ സുഹൃത്ത് അയച്ചു നല്‍കിയതിന്റെ തെളിവുകളും തന്റെ പക്കലുണ്ടെന്നും സുധീര്‍ കൂട്ടിച്ചേര്‍ത്തു.