ജനങ്ങളുടെ ജീവൻ വെച്ച് സാഹസിക പ്രകടനം നടത്തിയ കെ.എസ്.ആർ.ടി.സി. ഡ്രൈവർക്ക് സസ്പെൻഷൻ

ജനങ്ങളുടെ ജീവൻ വെച്ച് സാഹസിക പ്രകടനം നടത്തിയ കെ.എസ്.ആർ.ടി.സി. ഡ്രൈവർക്ക് സസ്പെൻഷൻ

സ്വന്തം ലേഖകൻ

ഈരാറ്റുപേട്ട: ശക്തമായ മഴയെ തുടര്‍ന്ന് പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്കുമുന്നില്‍ രൂപപ്പെട്ട വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച്‌ യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയ ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു.

ഗതാഗതമന്ത്രി ആന്റണി രാജു കെഎസ്‌ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ എസ് ജയദീപിനെയാണ് സസ്പെന്‍ഡ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരാള്‍ പൊക്കത്തോളമുണ്ടായിരുന്ന വെള്ളക്കെട്ടിലൂടെയാണ് ഡ്രൈവര്‍ ബസ് ഓടിച്ച്‌ സാഹസികപ്രകടനം നടത്തിയത്.

ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിയ്ക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്.

ബസില്‍ ഉണ്ടായിരുന്നവരെ നാട്ടുകാർ പുറത്തിറക്കിയത് കൊണ്ട് വലിയ ദുരന്തം ഒഴിവായി.