
കെ.എസ്.ആർ ടി.സി ബസിൽ വച്ച് ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ; രക്ഷകനായി യാത്രക്കാരൻ ; വണ്ടിയോടിച്ച് ആശുപത്രിയിലെത്തിച്ചു
തൃശൂർ: സാധാരണ ഗതിയിൽ കെ.എസ്.ആർ ടി.സി ബസിൽ വച്ച് ദേഹാസ്വാസ്ഥ്യം വരുന്ന യാത്രക്കാരെ ഡ്രൈവറുടെ നേതൃത്വത്തിൽ ആശുപത്രിയിൽ എത്തിക്കാറുണ്ട്. എന്നാൽ കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് നെഞ്ച് വേദയനുഭവപ്പെട്ടപ്പോൾ യാത്രക്കാരൻ ബസോടിച്ച് ഡ്രൈവറെ ആശുപത്രിയിലെത്തിച്ചു.
ഇരിങ്ങാലക്കുട കെ.എസ്.ആർ ടി.സി ഡിപ്പോയിലെ ബസിലെ ഡ്രൈവർക്കാണ് ദേശീയ പാതയിലെ അത്താണിയിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഡ്രൈവർ ബസ് ഒതുക്കിയപ്പോഴാണ് ബസിലെ യാത്രക്കാരൻ ബസ് ഓടിച്ച് ആലുവ സി.എ. ഹോസ്പിറ്റലിലെത്തിച്ചത്.
Third Eye News Live
0