ഡ്യൂട്ടി കാർഡ് കൈപ്പറ്റിയ ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു ; പാലായിൽ ഡ്യൂട്ടിക്കെത്തിയ എരുമേലി സ്വദേശിയായ കെ എസ് ആർ ടി സി ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു

Spread the love

കോട്ടയം : പാലായിൽ ഡ്യൂട്ടിക്കെത്തിയ കെ എസ് ആർ ടി സി ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. എരുമേലി സ്വദേശി പി കെ ബിജു (54) വാണ് മരിച്ചത്.

പാലായിൽ നിന്നും സുൽത്താൻ ബത്തേരിക്കു സർവ്വീസ് പോകാൻ എത്തിയ ഇദ്ദേഹത്തിന് ഡ്യൂട്ടി കാർഡ് കൈപ്പറ്റിയ ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്നു കുഴഞ്ഞു വീഴുകയുമായിരുന്നു.

ഉടൻ തന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം. കെ എസ് ആർ ടി സി പാലാ ഡിപ്പോയിലെ താത്ക്കാലിക ജീവനക്കാരനായിരുന്നു ബിജു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group