
തിരുവനന്തപുരം: ശബരിമല തീർത്ഥാടകരെ രാത്രി വഴിയില്‍ ഇറക്കിവിട്ടെന്ന് പരാതിയില്‍ കടുത്ത നടപടിയെടുത്ത് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ.
താല്‍ക്കാലിക ജീവനക്കാരനായ ബസ് ഡ്രൈവറെ പിരിച്ചുവിടാനും കണ്ടക്ടറെ സ്ഥലംമാറ്റാനും നിർദ്ദേശം നല്കി. തിരുവനന്തപുരം പൂവാറില്‍ നിന്ന് കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്ടേക്കാണ് കണ്ടക്ടറെ സ്ഥലംമാറ്റിയത്.
സംഭവത്തില്‍ അന്വേഷണത്തിനും ഗതാഗത മന്ത്രി നിർദ്ദേശം നല്കി.
ഇന്നലെ രാത്രിയായിരുന്നു സംഭവം. പമ്പ – തിരുവനന്തപുരം കെഎസ്ആർടിസി ബസ് ഡ്രൈവർക്കെതിരെയാണ് തീര്‍ത്ഥാടകര്‍ പരാതിയുമായി രംഗത്തെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പമ്പയില്‍ നിന്നും നിലയ്ക്കല്‍ സ്റ്റാൻഡിലേക്ക് ടിക്കറ്റ് എടുത്തവരെയാണ് വഴിയില്‍ ഇറക്കിവിട്ടത്. നിലയ്ക്കല്‍ സ്റ്റാന്‍ഡിലായിരുന്നു തീര്‍ത്ഥാടകര്‍ക്ക് ഇറങ്ങേണ്ടിയിരുന്നത്. എന്നാല്‍, സ്റ്റാൻഡില്‍ കയറാതെ ഒരു കിലോമീറ്റർ അപ്പുറം വനമേഖലയില്‍ തീര്‍ത്ഥാടകരെ ഇറക്കിവിട്ടെന്നാണ് പരാതി. വയോധികരും കുഞ്ഞും അടങ്ങുന്ന 13 അംഗം സംഘത്തിനാണ് ദുരനുഭവമുണ്ടായത്.



