
സ്വന്തം ലേഖകൻ
മലപ്പുറം: കെഎസ്ആര്‍ടിസി ഡ്രൈവറെ ഡിപ്പോയില്‍ കയറി മര്‍ദിച്ച കസില്‍ സഹോദരങ്ങളായ രണ്ടുപേര്‍ അറസ്റ്റില്‍. പെരിന്തല്‍മണ്ണ ചെറുകര പാറക്കല്‍ മുക്ക് സ്വദേശികളായ പാറക്കല്‍ മുഹമ്മദ് ഷഹീന്‍ (27), സഹോദരന്‍ മുഹമ്മദ് ഷാഹിദ്(24) എന്നിവരെയാണ് പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റുചെയ്തതത്.
ശനിയാഴ്ച രാത്രി ഒന്‍പതോടെ പെരിന്തല്‍മണ്ണ കെഎസ്ആര്‍ടിസി ഡിപ്പോയിലായിരുന്നു സംഭവം. കെഎസ്ആര്‍ടിസി ബസിനെ കാറില്‍ പിന്തുടര്‍ന്നെത്തി ഡിപ്പോയില്‍ കയറി ഡ്രൈവറെ മര്‍ദിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മലപ്പുറത്തുനിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്നു ബസ്. കാറിന് അപകടസാധ്യതയുണ്ടാക്കുന്ന വിധത്തില്‍ ബസ് മറികടന്നെന്ന് ആരോപിച്ച് ഡിപ്പോയിലെത്തിയ ഇവര്‍ ഡ്രൈവര്‍ കാബിനില്‍ കയറി ഡ്രൈവറെ വലിച്ചിട്ട് മര്‍ദിക്കുകയും താക്കോല്‍ക്കൂട്ടം കൊണ്ട് നെറ്റിക്ക്കുത്തിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും മര്‍ദിച്ചതിനും ഡിപ്പോയില്‍ അതിക്രമിച്ചുകയറിയതിനും അടക്കമാണ് കേസെടുത്തത്. പ്രതികളെ മലപ്പുറം കോടതിയില്‍ ഹാജരാക്കി.