video
play-sharp-fill

ആര്യനാട് കെഎസ്ആർടിസി ഡ്രൈവർക്ക് യുവാവിന്റെ ക്രൂരമർദ്ദനം ; പിക്കപ്പ് വാനിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു മർദ്ദനം

ആര്യനാട് കെഎസ്ആർടിസി ഡ്രൈവർക്ക് യുവാവിന്റെ ക്രൂരമർദ്ദനം ; പിക്കപ്പ് വാനിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു മർദ്ദനം

Spread the love

ആര്യനാട് : തിരുവനന്തപുരം ആര്യനാട് കെഎസ്ആർടിസി ഡ്രൈവർക്ക് ക്രൂരമർദ്ദനം. ആര്യനാട് ഡിപ്പോയിലെ ഡ്രൈവർ മൺസൂറിനാണ് മർദ്ദനമേറ്റത്.

പിക്കപ്പ് വാനിന് സൈഡ് കൊടുത്തില്ലെന്നു ആരോപിച്ചാണ് കെഎസ്ആർടിസി ഡ്രൈവറെ യുവാവ് മർദ്ദിച്ചത്. രാവിലെ പതിനൊന്നരയോടെയാണ് സംഭവം. നെടുമങ്ങാട് നിന്ന് കാട്ടാക്കടയിലേക്കുള്ള സർവീസിനിടെയാണ് പിക്കപ്പ് ഡ്രൈവർ മൻസൂറിനെ മർദ്ദിച്ചത്. മർദ്ദനത്തിൽ മൂക്കിനും കഴുത്തിനും സാരമായി പരിക്കേറ്റു.

സംഭവവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ ആര്യനാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group