പോലീസ് ജീപ്പിന്റെ സൈഡ് മിററില്‍ ഉരഞ്ഞു; കെഎസ്‍ആര്‍ടിസി ബസ് ഡ്രൈവറെ പോലീസ് മര്‍ദിച്ചതായി പരാതി; പരിക്കേറ്റ ഡ്രൈവർ വൈക്കം സർക്കാർ ആശുപത്രിയില്‍ ചികിത്സ തേടി

Spread the love

കോട്ടയം: പോലീസ് ജീപ്പില്‍ കെഎസ്‍ആർടിസി ബസ് തട്ടിയെന്ന് ആരോപിച്ച്‌ ഡ്രൈവറെ പോലീസ് മർദിച്ചതായി പരാതി.

video
play-sharp-fill

മൂന്നാർ ആലപ്പുഴ ലിമിറ്റഡ് സ്റ്റോപ്പ് ബസിലെ ഡ്രൈവർ പി.കെ. വേലായുധനാണ് മർദനമേറ്റത്. പരിക്കേറ്റ ഡ്രൈവർ വൈക്കം സർക്കാർ ആശുപത്രിയില്‍ ചികിത്സ തേടി.

ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലപ്പുഴയിലേക്കുള്ള സർവീസിനിടയില്‍ ഉല്ലലക്ക് സമീപത്ത് വെച്ച്‌ കെഎസ്‌ആർടിസി ബസ് പോലീസ് ജീപ്പിൻറെ സൈഡ് മിററില്‍ ഉരഞ്ഞു എന്ന് പറഞ്ഞായിരുന്നു മർദനമെന്ന് വേലായുധൻ പറയുന്നു.
ഇദ്ദേഹത്തിന് കണ്ണിനും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്.