
മല്ലപ്പള്ളി: വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്ക് നടുറോഡില്‍ മര്‍ദ്ദനമേറ്റതായി പരാതി.
മല്ലപ്പള്ളി ഡിപ്പോയിലെ ഇ.ജെ.ജോണ്‍സനാണ് മര്‍ദ്ദനമേറ്റത്.
ചൊവ്വാഴ്ച വൈകുനേരം മടുക്കോലിയിലാണ് സംഭവം. ചുങ്കപ്പാറ-മലപ്പള്ളി-തിരുവല്ല റൂട്ടില്‍ സര്‍വീസ് നടത്തുന്ന വേണാട് ബസ് മടുക്കോലി ജംഗ്ഷനില്‍ എത്തിയപ്പോള്‍ പിന്നില്‍വന്ന കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് റോഡ് ബ്ലോക്ക് ചെയ്ത് ബസ് ഡ്രൈവറെ അസഭ്യം പറയുകയായിരുന്നു.
ഇത് ചോദിക്കാന്‍ ബസ് നിറുത്തി ഇറങ്ങിയ ജോണ്‍സനെ മര്‍ദ്ദിക്കുകയായിരുന്നു. ഡ്രൈവര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. കീഴ്‌വായ്പ്പൂര് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group