video
play-sharp-fill

കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞുനിർത്തി യുവാവ് ഡ്രൈവറെ മർദ്ദിച്ച സംഭവം ; പൊലീസ് അന്വേഷണം ആരംഭിച്ചു

കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞുനിർത്തി യുവാവ് ഡ്രൈവറെ മർദ്ദിച്ച സംഭവം ; പൊലീസ് അന്വേഷണം ആരംഭിച്ചു

Spread the love

 

സ്വന്തം ലേഖകൻ

അമ്പലപ്പുഴ: കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞുനിർത്തി സ്‌കൂട്ടറിലെത്തിയയാൾ ഡ്രൈവറെ മർദിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ആലപ്പുഴ ഡിപ്പോയിലെ ഡ്രൈവർ മണ്ണഞ്ചേരി തെക്കേവെളി ഷാജിമോന് (47) നേരെയാണ് ആക്രമണം ഉണ്ടായത്.

തിങ്കളാഴ്ച വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം . ദേശീയപാതയിൽ വണ്ടാനം ഗവ. ടി.ഡി.മെഡിക്കൽ കോളേജിന് സമീപത്തുവെച്ചു യുവാവ് ഡ്രൈവറെ മർദിക്കുകയായിരുന്നു . യുവതിയാണ് സ്‌കൂട്ടറോടിച്ചത്. പിന്നിലിരുന്ന യുവാവ് വന്ന് തന്നെ മർദിക്കുകയായിരുന്നു എന്ന് ഷാജിമോൻ പറഞ്ഞു. ആലപ്പുഴയിൽനിന്ന് തിരുവല്ലയിലേയ്ക്ക് പോകുകയായിരുന്നു ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. സംഭവത്തിന് ശേഷം യാത്രക്കാരെ പിന്നാലെയെത്തിയ ബസിൽ കയറ്റിവിടുകയായിരുന്നു. പരിക്കേറ്റ ഷാജിമോനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുന്നപ്ര പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group