പുതുവർഷസമ്മാനമായി മൂന്നാറിന് കെഎസ്ആർടിസിയുടെ രണ്ടാമത്തെ റോയൽ വ്യൂ ഡബിൾഡെക്കർ ബസ്!

Spread the love

മൂന്നാർ: പുതുവർഷസമ്മാനമായി മൂന്നാറിന് ലഭിച്ച കെഎസ്ആർടിസിയുടെ രണ്ടാമത്തെ റോയൽ വ്യൂ ഡബിൾഡെക്കർ ബസ് സർവീസ് തുടങ്ങി.

video
play-sharp-fill

മൂന്നാർ ഡിപ്പോയിൽ നടന്ന ചടങ്ങിൽ എ. രാജ എംഎൽഎ സർവീസ് ഉദ്ഘാടനംചെയ്തു. കെഎസ്ആർടിസി എംഡി പി.എസ്. പ്രമോജ് ശങ്കർ അധ്യക്ഷനായി.

പുറംകാഴ്ചകൾ പൂർണമായി കാണുന്നരീതിയിൽ രൂപകല്പന ചെയ്തതാണിത്. താഴത്തെനിലയിൽ 11, മുകളിൽ 39 എന്നിങ്ങനെയാണ് ബസിലെ സീറ്റ് ക്രമീകരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നാറിലേക്കുള്ള ആദ്യ ഡബിൾ ഡെക്കർ ബസും 2024-ലെ പുതുവർഷത്തിലാണ് എത്തിയത്. തൊട്ടടുത്ത വർഷം തന്നെ രണ്ടാമത്തെ ബസും എത്തിക്കാൻ കെഎസ്ആർടിസിക്ക് സാധിച്ചു.

ഫെബ്രുവരി എട്ടിനാണ് മൂന്നാറിൽ ആദ്യ ഡബിൾഡെക്കർ ബസ് സർവീസ് തുടങ്ങിയത്. കെഎസ്ആർടിസി ഇതിലൂടെ 1.25 കോടിയിലധികം രൂപ വരുമാനം നേടിയിരുന്നു.

പാപ്പനംകോട് സെൻട്രൽ വാർക്‌സിലെ പെയിന്ററായ മഹേഷാണ് റോയൽ വ്യൂ ബസിന്റെ ഡിസൈൻ ഒരുക്കിയത്. ഈ ബസിൽ ഉപയോഗിച്ചുള്ള ഗ്ലാസുകൾ പുറത്തുനിന്നും എത്തിക്കുകയായിരുന്നു.