
സ്വന്തം ലേഖകൻ
കൊച്ചി: കെഎസ്‌ആര്‍ടിസിയെ മൂന്ന് വര്‍ഷത്തിനുള്ളില്‍ അത്യാധുനിക സേവന സംവിധാനമാക്കി മാറ്റുമെന്നും സര്‍ക്കാരിന്റെ സാമൂഹിക ഉത്തരവാദിത്വം നിറവേറ്റുമെന്നും കെഎസ്‌ആര്‍ടിസി ഹൈക്കോടതിയെ അറിയിച്ചു.
നിലവില്‍ ഉപയോഗിക്കാതെ കിടന്ന 1736 ബസ്സുകളില്‍ 620 എണ്ണം തൂക്കി വില്‍ക്കാനും 300 എണ്ണം ഷോപ് ഓണ്‍ വീല്‍സ് പദ്ധതിക്കായി മാറ്റി വച്ചതായും ബാക്കി അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ഉപയോഗപ്രദമാക്കമെന്നും കെഎസ്‌ആര്‍ടിസി വിശദീകരിച്ചു.
എത്ര ബസ്സുകള്‍ തൂക്കി വില്‍ക്കാന്‍ ഉദ്ദേശിക്കുന്നുവെന്നും എത്രയെണ്ണം ഉപയോഗപ്രദമാക്കാനാവുമെന്നും നടപടികള്‍ സഹിതം വിശദീകരിക്കാനും കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇ ഓഫിസ് സംവിധാനവും സി സണ്‍ ടിക്കറ്റും ഉടനടി ഏര്‍പ്പെടുത്തുമെന്ന് കോര്‍പറേഷന്‍ അറിയിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജിവനക്കാരുടെ പേറോള്‍ സ്പാര്‍ക്കുമായി ബന്ധിപ്പിച്ചു. പുതിയ ആപ് യാത്രക്കാര്‍ക്കായി ഏര്‍പ്പെടുത്തും. ഇതു വഴി ബസ്സുകളുടെ ലഭ്യത ഉറപ്പ് വരുത്താന്‍ കഴിയും.ഇത് മാസങ്ങള്‍ക്കുള്ളില്‍ നടപ്പാക്കും.ബസ് സ്റ്റാന്റുകളില്‍ സ്ത്രീകള്‍ക്കായി ഷീ ലോഡ്ജ് എന്ന പേരില്‍ താമസ സൗകര്യം ഏര്‍പ്പെടുത്തും. സര്‍ക്കാര്‍ ഫണ്ട് വിനിയോഗിച്ച് പുതിയ സാമ്ബത്തിക വരുമാന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തും.
ജീവനക്കാരുടെ ക്രൂറോസ്റ്ററിംഗ് സോഫ്റ്റ് വെയര്‍ ഈ വര്‍ഷം തന്നെ നടപ്പാക്കും. ജീവനക്കാരുമായി കലഹിക്കാതെ മാനേജ്മെന്റ് യൂണിയനുകളുമായി ചര്‍ച്ച നടത്തി വരുത്തുവാനുദ്ദേശിക്കന്ന മാറ്റങ്ങളുടെ ആവശ്യകത ബോദ്ധപ്പെടുത്തു കോവിഡ് കാലത്ത് എയര്‍ കണ്ടീഷന്‍ ബസുകള്‍ ഉപയോഗിക്കാന്‍ വിലക്കുണ്ടായിരുന്നു. സാങ്കേതിക ബുന്ധി മുട്ടുകള്‍ അതിജീവിക്കാന്‍ കഴിയാതെ വന്ന ബസ്സുകള്‍ പല ഡിപ്പോകളില്‍ സൂക്ഷിക്കാതെ ചില ഡിപ്പോകളില്‍ സൂക്ഷിച്ചിരിക്കയാണന്നും കെഎസ്‌ആര്‍ടിസി ബോധിപ്പിച്ചു.