രാഷ്ട്രീയക്കാരുടെ താല്‍പ്പര്യത്തിന് സര്‍വ്വീസുകള്‍ നടത്തിയതോടെ പല റൂട്ടുകളും ആളില്ലാ ബസുകള്‍ ഓടുന്ന അവസ്ഥ; കോവിഡിൽ നട്ടെല്ല് ഒടിഞ്ഞ കെ എസ് ആര്‍ ടി സിയുടെ അടിത്തറയിളക്കിയത് യൂണിയനുകളുടെ തീരുമാനങ്ങൾ; രക്ഷകനായെത്തിയ തച്ചങ്കരിയും പിന്മാറിയതോടെ കെ എസ് ആര്‍ ടി സി നിലയില്ലാ കയത്തില്‍; ആനവണ്ടിയുടെ പ്രതിസന്ധി സമാനതകളില്ലാത്തത്

രാഷ്ട്രീയക്കാരുടെ താല്‍പ്പര്യത്തിന് സര്‍വ്വീസുകള്‍ നടത്തിയതോടെ പല റൂട്ടുകളും ആളില്ലാ ബസുകള്‍ ഓടുന്ന അവസ്ഥ; കോവിഡിൽ നട്ടെല്ല് ഒടിഞ്ഞ കെ എസ് ആര്‍ ടി സിയുടെ അടിത്തറയിളക്കിയത് യൂണിയനുകളുടെ തീരുമാനങ്ങൾ; രക്ഷകനായെത്തിയ തച്ചങ്കരിയും പിന്മാറിയതോടെ കെ എസ് ആര്‍ ടി സി നിലയില്ലാ കയത്തില്‍; ആനവണ്ടിയുടെ പ്രതിസന്ധി സമാനതകളില്ലാത്തത്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: എല്ലാ മാസവും ശമ്പളം നല്‍കാന്‍ കോടികള്‍ നല്‍കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ച സാഹചര്യത്തിൽ കെ എസ് ആര്‍ ടി സിയില്‍ ഇനി അച്ചടക്കം നടപ്പാക്കല്‍ കാലം.

1000 എം പാനല്‍ ജീവനക്കാരെ നിയമിക്കാനുള്ള നീക്കം അണിയറയില്‍ തകൃതിയായി നടക്കുന്നുണ്ട്. ഇതിനിടെയാണ് മാനേജ്‌മെന്റ് ജീവനക്കാരുടെ ആധിക്യത്തെ കുറിച്ച്‌ പറയുന്നത്. കുറച്ചു കാലത്തേക്ക് ഇനി നിയമനങ്ങള്‍ പാടില്ലെന്ന തിരിച്ചറിവാണ് ഇതിലുള്ളത്. എന്നാല്‍ ഇതിനോട് സര്‍ക്കാരെടുക്കുന്ന നിലപാട് നിര്‍ണ്ണായകമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെഎസ്‌ആര്‍ടിസി നിലവില്‍ നേരിട്ടിരിക്കുന്ന പ്രതിസന്ധി മറികടക്കാന്‍ സാമ്ബത്തിക അച്ചടക്കം അനിവാര്യമാണെന്ന് ജീവനക്കാരെ മാനേജ്‌മെന്റ് അറിയിച്ചു. കെ എസ് ആര്‍ ടി സിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സന്ദേശവും കടുത്ത നടപടികള്‍ ഉണ്ടാകുമെന്നും ഉള്ള സൂചന മാനേജ്‌മെന്റ് നല്‍കുന്നത്. ജീവനക്കാരെ ഒഴിവാക്കുമെന്നും അറിയിച്ചു.

മാനേജ്‌മെന്റ് പ്രഖ്യാപനങ്ങള്‍ക്കെതിരെ മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും പരാതി നല്‍കാനും കെ എസ് ആര്‍ ടി സിയിലെ തൊഴിലാളി സംഘടനകള്‍ ആലോചിക്കുന്നുണ്ട്. ഗുരുതരമായ പ്രതിസന്ധിയാണ് മാനേജ്‌മെന്റ് വിശദീകരിക്കുന്നത്. ഇത് പലതും യൂണിയനുകള്‍ അംഗീകരിക്കാന്‍ ഇടയില്ല.

കെ എസ് ആര്‍ ടി സിയെ ലാഭക്കണക്കിലേക്ക് കൊണ്ടു വരാന്‍ സിഎംഡിയായി എത്തിയ ടോമന്‍ തച്ചങ്കരി നേരത്തെ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം യൂണിയനുകള്‍ അട്ടിമറിച്ചു. തച്ചങ്കരിയുടെ പരിഷ്‌കാരങ്ങള്‍ നടപ്പായിരുന്നുവെങ്കില്‍ ഈ പ്രതിസന്ധി കെ എസ് ആര്‍ ടി സിക്ക് ഉണ്ടാകുമായിരുന്നില്ല. പരമാവധി സര്‍വ്വീസ് നടത്തി ലാഭമുണ്ടാക്കാം എന്നതായിരുന്നു തച്ചങ്കരിയുടെ ആശയം. ഇതിനെ യൂണിയനുകള്‍ അട്ടിമറിച്ചു. സര്‍വ്വീസ് കുറച്ച്‌ നഷ്ടം കുറയ്ക്കാമെന്ന ഫോര്‍മുല അവര്‍ മുമ്പോട്ടു വച്ചു. ഇതോടെ നഷ്ടം കുറഞ്ഞെങ്കിലും വരുമാനവും ഇടിഞ്ഞു. കോവിഡ് കൂടി എത്തിയതോടെ കെ എസ് ആര്‍ ടി സിയുടെ നട്ടെല്ലും ഒടിഞ്ഞു. ഇതാണ് ഇപ്പോള്‍ മാനേജ്‌മെന്റിനെ കൊണ്ട് സത്യം പറയിക്കുന്നത്. രാഷ്ട്രീയക്കാരുടെ താല്‍പ്പര്യത്തിന് സര്‍വ്വീസുകള്‍ നടത്തിയതോടെ പല റൂട്ടുകളും ആളില്ലാ ബസുകള്‍ ഓടുന്ന അവസ്ഥയായി.

ഇതിനായി മുഴുവന്‍ ജീവനക്കാരുടേയും യൂണിയന്‍ പ്രതിനിധികളുടേയും സഹകരണം മാനേജ്‌മെന്റ് അഭ്യര്‍ത്ഥിച്ചു. ഓരോ യൂണിറ്റിലുമുള്ള ഡെഡ് ട്രിപ്പ് കുറയ്ക്കാനുള്ള കണക്കുകള്‍ അതാത് യൂണിറ്റ് ഓഫീസര്‍മാര്‍ക്ക് നല്‍കി കഴിഞ്ഞു. ഇതില്‍ വീഴ്ച വരുത്തുകയും അനാവശ്യമായി ട്രിപ്പ് നടത്തുന്ന യൂണിറ്റ് ഓഫീസര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കേണ്ടി വരുമെന്നും കെഎസ്‌ആര്‍ടിസിയിലെ അംഗീകൃത യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ സിഎംഡി അറിയിച്ചു. വരുമാനം ഇല്ലാത്ത സര്‍വീസുകള്‍ ഒഴിവാക്കും. ഇതിനുള്ള നിര്‍ദ്ദേശം ഉടന്‍ തന്നെ പുറപ്പെടുവിക്കും. വരുമാനം ഇല്ലാത്ത സര്‍വീസുകള്‍ ഒഴിവാക്കണമെന്നും സി എം ഡി ബിജു പ്രഭാകര്‍ അറിയിച്ചു.

ശമ്ബള നല്‍കാന്‍ ഉല്‍പ്പെടെ ഏതാണ്ട് 100 കോടിയോളം രൂപയാണ് സര്‍ക്കാരിനോട് ഓരോ മാസവും അഭ്യര്‍ത്ഥിക്കുന്നത്. 4800 ബസുകള്‍ സര്‍വ്വീസ് നടത്തിയിരുന്നയിടത്ത് നിലവില്‍ 3300ല്‍ താഴെ ബസുകള്‍ മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്. വളരെയധികം ജീവനക്കാര്‍ അധികമായി നില്‍ക്കുന്നുണ്ട്. ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കുന്നതിന് വേണ്ടി സര്‍ക്കാരിനെ ആശ്രയിക്കേണ്ടിയും വരുന്നു.

ഈ സാഹചര്യത്തില്‍ അധികമുള്ള സ്റ്റാഫിനെ സ്റ്റാഫിനെ ലേ ഓഫ് ചെയ്യുകയോ, അല്ലെങ്കില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ചെയ്തത് പോലെ 50% ശമ്ബളം കൊടുത്തു ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള ദൈര്‍ഘ്യമുള്ള ദീര്‍ഘകാല ലീവ് നല്‍കാമെന്ന നിര്‍ദ്ദേശം സര്‍ക്കാരിന് മുന്നില്‍ വെയ്ക്കും. നയപരമായ ഈ വിഷയം സര്‍ക്കാര്‍ തലത്തില്‍ തീരുമാനിക്കുന്ന പക്ഷം അത് അനുസരിച്ച്‌ മുന്നോട്ട് പോകും. ചെലവ് കുറയ്ക്കാതെ മുന്നോട്ട് പോകാനാകാത്ത സാഹചര്യമാണെന്ന് സിഎംഡി യോ?ഗത്തെ അറിയിച്ചു.

വെബ്‌കോ ഔട്ട്‌ലൈറ്റുകള്‍ കെഎസ്‌ആര്‍ടിസിയുടെ ഒരു ഡിപ്പോയിലും തുടങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സിഎംഡി യോഗത്തെ അറിയിച്ചു. ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന സ്ഥലങ്ങള്‍ മുഴുവനും വര്‍ക്ക് ഷോപ്പോ, ഡിപ്പോയ്ക്ക് പുറത്തുള്ളവയോ, അല്ലെങ്കില്‍ കെഎസ്‌ആര്‍ടിസിക്ക് വിവിധ സ്ഥലങ്ങളില്‍ റോഡിന്റെ വശത്തുള്ള സ്ഥലങ്ങളില്‍ ആണെന്നും അറിയിച്ചിട്ടുണ്ട്. ഉയര്‍ന്ന വാടക ലഭിക്കുന്ന പക്ഷം ഈ സ്ഥലങ്ങള്‍ വെബ്‌കോയ്ക്ക് വാടകയ്ക്ക് നല്‍കാം, ഇതു സംബന്ധിച്ചു ജീവനക്കാര്‍ക്ക് യാതൊരു ആശങ്ക പെടേണ്ട സാഹചര്യം ഇല്ലെന്നും സി എം ഡി അറിയിച്ചു.

നിലവില്‍ കെഎസ്‌ആര്‍ടിസിയുടെ സാമ്ബത്തിക സ്ഥിതി വളരെ പരിതാപകരമാണ്. വിവിധ സ്ഥലങ്ങളില്‍ നിന്നും പുതിയതായി സര്‍വ്വീസ് ആ?രംഭിക്കണമെന്നുള്ള ആവശ്യം നിരന്തരം ഉണ്ടാകുന്നു. എന്നാല്‍ ഉച്ച സമയത്ത് യാത്രക്കാര്‍ പോലും ഇല്ലാതെയാണ് പല സര്‍വ്വീസുകളും നടത്തുന്നത്. വരുമാനമില്ലാത്ത സര്‍വ്വീസുകള്‍ ഒഴിവാക്കിയാലെ ഇനി പിടിച്ച്‌ നില്‍ക്കാനാകൂ.

ജൂണ്‍ മാസത്തില്‍ വരുമാനം 21.26 കോടിയും, ഡീസലിനായി നല്‍കിയത് 17.39 കോടിയുമാണ്, ജൂലൈയില്‍ വരുമാനം 51.04 കോടി, ഡീസല്‍ ചെലവ് 43.70 കോടി, ആഗസ്റ്റില്‍ വരുമാനം 75.71 കോടി, ഡീസല്‍ ചെലവ് 53.33 കോടി രൂപമാണ്.