
കൊച്ചി: പരാതികള്‍ക്കിടയിലും മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ് തുടങ്ങിയ ഇലക്‌ട്രോണിക് ഡിവൈസുകള്‍ ഉള്‍പ്പെടെ 39 ഇനങ്ങള്‍ കെഎസ്‌ആര്‍ടിസി കൊറിയര്‍ സര്‍വീസിലെ നിരോധിത ഇനങ്ങളുടെ പട്ടികയില്‍ തന്നെ.
ഇത്തരം ഉത്പന്നങ്ങള്‍ നിരോധിക്കുന്നതിനെതിരെ ഉപഭോക്താക്കള്‍ പരാതിപ്പെട്ടിരുന്നു. കൊറിയര്‍ സേവനങ്ങള്‍ക്കായി ആന്ധ്രാപ്രദേശ് ആസ്ഥാനമായുള്ള കമ്പനിയെ ചുമതലപ്പെടുത്തിയതിന് ശേഷമാണ് പുതിയ മാറ്റങ്ങള്‍.
തട്ടിപ്പുകള്‍ തടയുന്നതിന് സുരക്ഷാ ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് ഉത്പ്പന്നങ്ങള്‍ നിരോധിത പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നാണ് കെഎസ്‌ആര്‍ടിസി പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊറിയര്‍ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി അവതരിപ്പിച്ച പുതിയ സോഫ്റ്റ്വെയറിന്റെ ഭാഗമായാണ് മാറ്റങ്ങളെന്ന് കെഎസ്‌ആര്‍ടിസിയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.




