video
play-sharp-fill

പെണ്‍സുഹൃത്തിനോടൊപ്പമിരുന്ന യുവാവിനെ മര്‍ദ്ദിച്ച കെഎസ്‌ആര്‍ടിസി കണ്ടക്ടർക്ക് സസ്പെൻഷൻ

പെണ്‍സുഹൃത്തിനോടൊപ്പമിരുന്ന യുവാവിനെ മര്‍ദ്ദിച്ച കെഎസ്‌ആര്‍ടിസി കണ്ടക്ടർക്ക് സസ്പെൻഷൻ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ബസില്‍ പെണ്‍സുഹൃത്തിനോടൊപ്പം യാത്ര ചെയ്ത യുവാവിനെ മര്‍ദ്ദിച്ച കണ്ടക്ടർക്ക് എതിരെ നടപടി എടുത്ത് കെഎസ്ആർടിസി.വെള്ളറട ഡിപ്പോയിലെ കണ്ടക്ടറും ബിഎംഎസ് യൂണിറ്റ് സെക്രട്ടറിയുമായ സുരേഷ് കുമാറിനെ ആണ് സബ്സ്പെൻഡ്‌ ചെയ്തത്.

കാട്ടാക്കട ബസ് ഡിപ്പോയില്‍ വെച്ചായിരുന്നു ഇയാള്‍ വെങ്ങാനൂര്‍ സിസിലിപുരം സ്വദേശിയായ ഋതിക് കൃഷ്ണ(23)നെ മര്‍ദ്ദിച്ചത്.സുരേഷിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര ചട്ടലംഘനമാണെന്നാണ് കെഎസ്‌ആര്‍ടിസിയുടെ കണ്ടെത്തല്‍.ഇതേ തുടർന്നാണ് നടപടി സ്വീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരത്ത് നിന്ന് വെള്ളറട ഡിപ്പോയിലേയ്ക്ക് പുറപ്പെട്ട ബസിലായിരുന്നു യുവാവും പെണ്‍സുഹൃത്തുമുണ്ടായിരുന്നത്. ബസ് കാട്ടാക്കട ഡിപ്പോയിലെത്തിയ സമയം കണ്ടക്ടറായ സുരേഷ് കുമാര്‍ യുവാവിന്റെ ചെവിയിലെത്തി അനാവശ്യം പറയുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെയാണ് മര്‍ദ്ദിച്ചത്. ടിക്കറ്റ് മെഷീൻ ഉപയോഗിച്ച്‌ ഋതിക്കിന്റെ തലയില്‍ അടിക്കുകയും ഷര്‍ട്ടില്‍ വലിച്ച്‌ താഴെയിട്ട് മര്‍ദ്ദിക്കുകയുമായിരുന്നു.

യാത്രക്കാരോട് മോശമായി പെരുമാറിയതിന് ഇയാള്‍ക്കെതിരെ നേരത്തെയും കെഎസ്‌ആര്‍ടിസി നടപടി സ്വീകരിച്ചിട്ടുണ്ട്