സ്കൂള്‍ ബാഗ് വെയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; കെഎസ്‌ആര്‍ടിസി കണ്ടക്‌ടര്‍ വിദ്യാര്‍ത്ഥിയുടെ കണ്ണില്‍ പേന കൊണ്ട് കുത്തിയെന്ന് പരാതി; കേസെടുത്ത് പൊലീസ്

Spread the love

കൊച്ചി: കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ വിദ്യാര്‍ത്ഥിയെ ആക്രമിച്ചതായി പരാതി.

video
play-sharp-fill

എറണാകുളം പെരുമ്പാവൂരിലാണ് സംഭവം. വിദ്യാര്‍ത്ഥിയെ കണ്ടക്‌ടര്‍ പേന കൊണ്ട് മുഖത്ത് കുത്തിയെന്നാണ് പരാതി.

സ്കൂള്‍ ബാഗ് വയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. പുല്ലുവഴി ജയകേരളം സ്‌കൂളിലെ പ്ളസ്‌ടു വിദ്യാര്‍ത്ഥിയായ പെരുമ്ബാവൂര്‍ പാറപ്പുറം സ്വദേശി മുഹമ്മദ് അല്‍ സാബിത്തിനാണ് കെഎസ്‌ആര്‍ടിസി ജീവനക്കാരന്റെ ആക്രമണത്തില്‍ പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാബിത്തിന്റെ ഇടത് കണ്‍പോളയിലും പുരികത്തിന് ഇടയിലുമാണ് പേനകൊണ്ട് കുത്തേറ്റത്. പിന്നാലെ വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സ തേടി.

സംഭവത്തില്‍ ആലുവ- മൂവാറ്റുപുഴ റൂട്ടിലോടുന്ന കെഎസ്‌ആര്‍ടിസി ബസ് കണ്ടക്‌ടര്‍ കീഴില്ലം സ്വദേശി വിമലിനെതിരെ വിദ്യാര്‍ത്ഥി പരാതി നല്‍കി. സാബിത്തിന്റെ പരാതിയില്‍ കണ്ടക്ടര്‍ക്കെതിരെ പെരുമ്പാവൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.