കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച്‌ അപകടം; ഒരാൾ മരിച്ചു; 12 പേർക്ക് പരിക്ക്

Spread the love

സ്വന്തം ലേഖിക

ഹരിപ്പാട്: കരുവാറ്റ ദേശീയപാതയിൽ കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു.

തിരുവനന്തപുരം പുതുക്കുറിച്ചി ശ്രീലകം വീട്ടില്‍ ആന്‍റണിയുടെ മകന്‍ ജവഹര്‍ ആന്‍റണി (41) ആണ് മരിച്ചത്. ആലപ്പുഴയിലെ ഭാര്യ വീട്ടിലേക്ക് കുടുംബത്തോടൊപ്പം പോകുകയായിരുന്നു ജവഹര്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേശീയ പാതയില്‍ കരുവാറ്റ കന്നുകാലി പാലത്തിന് സമീപം രാവിലെ എട്ട് മണിക്കാണ് അപകടമുണ്ടായത്. കൊല്ലത്തേക്ക് പോവുകയായിരുന്നു കെ.എസ്.ആര്‍.ടി.സി ബസില്‍ ജവഹര്‍ ഓടിച്ച കാര്‍ ഇടിച്ച്‌ കയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ജവഹര്‍ സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഭാര്യ മേരി അല്‍ഫോണ്‍സ(35) മക്കളായ എ ജെ നന്ദന്‍ (12), എ ജെ നളന്‍ (10) എന്നിവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ബസ് യാത്രക്കാരായ ഒമ്പതു പേര്‍ക്കും പരിക്കേറ്റു. ഇവര്‍ വണ്ടാനം മെഡിക്കല്‍ കോളേജിലും ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി.

അപകടത്തില്‍പെട്ട കാര്‍ പിറകില്‍ വന്ന മറ്റൊരു കാറിലും ഇടിച്ചു. തുടര്‍ന്ന് റോഡില്‍ നിന്ന് നിയന്ത്രണം വിട്ട് സമീപത്തെ താഴ്ചയിലേക്ക് ഇറങ്ങിപോകുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു.